ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
Jammu & Kashmir | In a joint operation by Police along with Army and CRPF has arrested an active militant of Lashkar-i-Taiba outfit in Central Kashmir’s Budgam district.
— ANI (@ANI) December 4, 2021
സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലെ അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്. ഇയാൾ ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകനാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് പിസ്റ്റൾ ബുള്ളറ്റുകൾ, ഒരു ചൈനീസ് ഗ്രനേഡ് തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി മുതൽ ഇയാൾ ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കശ്മീരിൽ അടുത്തിടെയായി ഭീകരരുടെ സാന്നിധ്യം വർധിക്കുന്നതായാണ് റിപ്പോർട്ട്. നിരവധി ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...