PM Narendra Modi: ദീപോത്സവത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് അയോധ്യയിൽ: രാമക്ഷേത്ര നി‍ർമാണം വിലയിരുത്തും

അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തിന്റെ നിർമാണ പുരോ​ഗതിയും വിലയിരുത്തും.

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 07:58 AM IST
  • ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
  • 15 ലക്ഷം ദീപങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിന്‍റെ ഭാഗമായി ചടങ്ങില്‍ തെളിയിക്കുന്നത്.
  • അതിന് ശേഷം നടക്കുന്ന ലേസർ ഷോയ്ക്കും നരേന്ദ്രമോദി പങ്കെടുക്കും.
PM Narendra Modi: ദീപോത്സവത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് അയോധ്യയിൽ: രാമക്ഷേത്ര നി‍ർമാണം വിലയിരുത്തും

ന്യൂഡ‍ൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്ഷേത്രത്തിന്റെ നിർമാണ പുരോ​ഗതി വിലയിരുത്തും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 15 ലക്ഷം ദീപങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിന്‍റെ ഭാഗമായി ചടങ്ങില്‍ തെളിയിക്കുന്നത്. അതിന് ശേഷം നടക്കുന്ന ലേസർ ഷോയ്ക്കും നരേന്ദ്രമോദി പങ്കെടുക്കും. ഇതാദ്യമായാണ് ദീപോത്സവ ചടങ്ങില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്. 

രാമക്ഷേത്രത്തിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. 21 അടി ഉയരത്തില്‍ എത്തിയിരിക്കുകയാണ് ക്ഷേത്ര നിർമ്മാണം ഇപ്പോൾ. 2023 ഡിസംബറോട് കൂടി ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Also Read: Chandrayan-3: ചന്ദ്രയാൻ-3 അടുത്ത വർഷമെന്ന് ഐഎസ്ആർഒ ചെയർമാൻ

 

ISRO: ചരിത്രനേട്ടവുമായി ഐസ്ആർഒ; 36 ഉപ​ഗ്രഹങ്ങളും ഭ്രമണപഥത്തിൽ; 'എൽ.വി.എം 3' വിക്ഷേപണം വിജയം

ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ചാണ് ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം 3 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. 36 ഉപ​ഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബും സ്ഥിരീകരിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്നും എല്‍.വി.എം 3 കുതിച്ചുയർന്നത്. ഇതോടെ ഇന്ത്യയുടെ ഉപ​ഗ്രഹ വിക്ഷേപണ രം​ഗത്ത് പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ഐഎസ്ആർഒ. 

ഐഎസ്ആർഒ ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഏറ്റെടുക്കുന്നത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ്  ബ്രിട്ടീഷ് സേവനദാതാക്കളായ വൺവെബിന്റേത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഇന്ത്യൻ മണ്ണിൽ നിന്ന് ഇത്ര ഭാരമുള്ള ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ഇതാദ്യമായാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News