സിഖ് ​ഗുരുക്കന്മാരെ അനുസ്മരിച്ച് 2020ലെ മോദിയുടെ അവസാനത്തെ Mann Ki Baat

2021 സൗഖ്യത്തിന്റെ വർഷമെന്ന് മോദി മൻ കി ബാത്തിലൂടെ അറിയിച്ചു. ജനതാ കർഫ്യുവിന് ജനങ്ങൾ പിന്തുണ നൽകിയെന്ന് മോദി

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 04:10 PM IST
  • 2021 സൗഖ്യത്തിന്റെ വർഷമെന്ന് മോദി മൻ കി ബാത്തിലൂടെ അറിയിച്ചു
  • ജനതാ കർഫ്യുവിന് ജനങ്ങൾ പിന്തുണ നൽകിയെന്ന് മോദി
  • 2020ലെ അവസാനത്തെ മൻ കി ബാത്തായിരുന്നു എന്ന് സംപ്രേഷണം ചെയ്തത്.
സിഖ് ​ഗുരുക്കന്മാരെ അനുസ്മരിച്ച് 2020ലെ മോദിയുടെ അവസാനത്തെ Mann Ki Baat

ന്യൂ ഡൽഹി: 2020ലെ അവസാന മൻ കി ബാത്തിൽ സിഖ് ​ഗുരുക്കന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പ്രതിസന്ധിയും ഓരോ പാഠങ്ങൾ നമ്മെ പഠപ്പിക്കുന്നയെന്ന് മോദി സിഖു ​ഗുരുക്കന്മാരെ അനുസ്മരിച്ച് മൻ കി ബാത്തിലൂടെ പറഞ്ഞു. രാജ്യത്തിന്റെ അടുത്ത വ‌ർഷത്തിലേക്കുള്ള ദർശനത്തെ പറ്റിയും ഇന്ത്യയുടെ സ്വയപര്യപ്തയ്ക്ക് കൂടതൽ ഊന്നലും നൽകിയാണ് പ്രധാന മന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ അറിയിച്ചത്. 2021ൽ രോ​ഗ സൗഖ്യത്തിന് മുൻ​ഗണന നൽകുന്നുയെന്ന് മോദി പറഞ്ഞു. 

പുതുവത്സരവും ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനവും അത്മനിർഭർ ഭാരതുമാണ് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ (Mann Ki Baat) അറിയിച്ചത്. 2020ൽ ഇന്ത്യ കുടുതൽ പുതിയ കഴിവുകൾ വികസപ്പിച്ചെടുത്തെന്ന് മോദി പറഞ്ഞു. കോവിഡ് വ്യാപനത്തിൽ ആഗോള വിതരണ മേഖല തകർന്നെങ്കിലും ഓരോ പ്രതിസന്ധികളിലൂടെ നാം പുതിയ പാഠങ്ങൾ പഠിച്ചു. അതിലൂടെ രാജ്യം പുതിയ കഴിവുകളെ സ‌‍ൃഷ്ടിച്ചു. അതിനെ ആത്മനിർഭർ ഭാരത് എന്ന് വിളിക്കാമെന്ന് മോദി പറഞ്ഞു. അതോടൊപ്പം ഇന്ത്യയിലെ ഉത്പന്നങ്ങൾ ലോകോത്തരമാക്കണമെന്ന് വ്യവസായികളോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: തൊഴിത്തിൽ ഇരുന്ന് പഠിച്ചു! പാൽ വിൽപ്പനക്കാരന്റെ മകൾ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ജനതാ കർഫ്യുവിന് (Janatha Curfew) ജനം പിന്തുണ നൽകിയെന്നും 2020ത് പ്രതിസന്ധിയുടെ വർഷമായിരുന്നയെന്നും അതിനാൽ 2021 രോ​ഗസൗഖ്യത്തിന്റെ വർഷമാണ് മോദി അറിയിച്ചു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് മോദി പുതുവത്സരം ആശംസിച്ചു. അതോടൊപ്പം ഇന്ത്യൻ യുവാക്കൾക്ക് വെല്ലിവിളി പ്രശ്നമല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. യുവാക്കളെ കാണുമ്പോൾ തനിക്ക് സന്തോഷവും ആശ്വാസവുമാണ് തോന്നുന്നതെന്ന് മോദി പറഞ്ഞു. 

ALSO READ: CBSE Board Exams 2021: ആശങ്കകള്‍ക്ക് വിരാമം, പരീക്ഷ തിയതി 31ന് പ്രഖ്യാപിക്കും

അതേസമയം കർഷകരെ കുറിച്ചോ നിലവിൽ രാജ്യതലസ്ഥാനത്ത് അവർ നടത്തുന്ന സമരത്തെ പറ്റിയോ പ്രധാനമന്ത്രി (PM Modi) തന്റെ മൻ കി ബാത്തിൽ പരാമർശിച്ചിട്ടില്ല. എന്നാൽ ഡൽഹിയിൽ മോദിയുടെ റേഡിയോ സംപ്രേഷണം നടക്കവെ ക‌ർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News