PM Modi: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

PM Modi's 2-day Varanasi visit: ഈ പദ്ധതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. നേരത്തെ ഈ സമുച്ചയം ഏകദേശം 3,000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനോടനുബന്ധിച്ച്  പരിപാടികളാണ് കാശിയിൽ ഒരുക്കിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 07:25 AM IST
  • കാശി വിശ്വനാഥ് ഇടനാഴി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
  • രാജ്യമെമ്പാടുമുള്ള വലിയ ഋഷിമാർക്കും ആചാര്യന്മാർക്കും ക്ഷണം
  • മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും
PM Modi: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

വാരണാസി: PM Modi's 2-day Varanasi visit: കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്നത്.  ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇന്ന് കാശിയിൽ ഒരുക്കിയിരിക്കുന്നത്

കാശി വിശ്വനാഥ ഇടനാഴി ജനങ്ങൾക്ക് സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രിയെ (Narendra Modi) വരവേൽക്കാൻ ബനാറസിന്റെ കലാ സാംസ്കാരിക പൈതൃകം പ്രതിപാദിക്കുന്ന കൂറ്റൻ ചുമർചിത്രങ്ങളും കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്തെ നിരവധി കെട്ടിടങ്ങളും പ്രകാശപൂരിതമാക്കിയിട്ടുണ്ട്. 

Also Read: PM Twitter account | പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്തത് സ്വകാര്യ അക്കൗണ്ട്

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 23 കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങൾ തീർഥാടകർക്ക് ഫെസിലിറ്റേഷൻ സെന്റർ, വേദിക് സെന്റർ, മുമുക്ഷു ഭവൻ, ഭോഗ്ശാല, സിറ്റി മ്യൂസിയം, ഫുഡ് കോർട്ട് തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകും. 

ഈ പദ്ധതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, നേരത്തെ ഈ സമുച്ചയം ഏകദേശം 3,000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തിയിരുന്നു. കോവിഡ്19 ആഗോള പാൻഡെമിക് ഉണ്ടായിരുന്നിട്ടും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി. ഏകദേശം 339 കോടി രൂപ ചെലവിൽ നിർമിച്ച കാശി വിശ്വനാഥ് ധാമിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് പ്രധാന പരിപാടി.

Also Read: PM Modi Balrampur Visit: പ്രധാനമന്ത്രി യുപിയില്‍ സരയു നഹര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും

ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്രത്തിന്റെ ഇടനാഴി. ഇതിന്റെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. പ്രശസ്ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

കേന്ദ്രസർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ അമരക്കാരനും ഇദ്ദേഹം തന്നെയാണ്. 50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്.

Also Read: Noida International Airport: ചരിത്രനിമിഷം...!! ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

സുരക്ഷാ സംവിധാനം കർശനമാക്കി (security system tight)

ഇന്ത്യയിലും വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുരാതന ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കാശി വിശ്വനാഥ് ഇടനാഴി ജനങ്ങൾക്ക് സമർപ്പിക്കുന്നത്. 

ഈ പരിപാടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്നലെ രാത്രി വൈകിയും നിർമ്മാണ തൊഴിലാളികൾ കല്ലുകളിൽ അവസാന മിനുക്ക് പണിയുടെ  തിരക്കിലായിരുന്നു. ക്ഷേത്ര പരിസരം ജമന്തി പൂക്കൾ കൊണ്ട് അലങ്കരിക്കുകയും, ലളിതാ ഘട്ട് ഒരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.  പരിപാടിയുടെ പശ്ചാത്തലത്തിൽ വാരാണസിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Also Read: Viral Video: ഒരേ സമയം രണ്ട് എലികളെ വേട്ടയാടുന്ന ഇരുതല പാമ്പ്..!

 

ഭീകര വിരുദ്ധ സേന, എൻഎസ്ജി, ഉത്തർപ്രദേശ് പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് വരണാസിയിൽ സുരക്ഷയൊരുക്കിയിരിക്കുന്നത്. സുരക്ഷാ സേനയെ കഴിഞ്ഞ ദിവസം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

'ദിവ്യ കാശി, ഭവ്യ കാശി' എന്ന് പേരിട്ടിരിക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ആവേശത്തിൽ ഇന്നലെ ഗോദോലിയ ചൗക്കിന് സമീപമുള്ള തെരുവുകളിൽ ഒരു 'ശിവ ഘോഷയാത്ര' ഉണ്ടായിരുന്നു. പ്രദേശത്തെ പല ഹോട്ടലുടമകളും തങ്ങളുടെ ഹോട്ടലുകളിൽ ലൈറ്റുകളും മറ്റും കൊണ്ട് പ്രകാശപൂരിതമാക്കി. 

ഇത് കാശിക്ക് ഒരു ചരിത്ര നിമിഷമാണെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണെന്നും ഒരു ഹോട്ടലുടമ പ്രതികരിച്ചു.  ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ ജീവനക്കാരും മറ്റ് തൊഴിലാളികളും ഇന്നത്തെ ചടങ്ങിന്റെ ആകാംക്ഷയിലാണ്.

Also Read: Omicron In Kerala: സംസ്ഥാനത്തെ ഹൈ റിസ്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധ 

ഉദ്‌ഘാടന ചടങ്ങിനായി ഇന്ന് കാശിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസം വാരണാസിയിൽ തങ്ങുമെന്നാണ് ബിജെപി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. ആദ്യ ദിവസം ബാബ കാലഭൈരവനെ വണങ്ങിയ ശേഷം ലളിതാ ഘട്ടിലെത്തും ശേഷം അവിടെ നിന്ന് ബാബ വിശ്വനാഥ് ധാമിലെത്തും. പരിപാടിക്ക് ശേഷം എല്ലാ മുഖ്യമന്ത്രിമാർക്കും ഉപമുഖ്യമന്ത്രിമാർക്കുമൊപ്പം അദ്ദേഹം ഗംഗാ ആരതിയിൽ പങ്കെടുക്കും.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സന്നിഹിതരാകുമെന്നാണ്. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കുക. ഇവർക്ക് പുറമേ ഒൻപത് ഉപമുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.

Also Read: Horoscope December 13, 2021: മകരം, കുംഭം രാശിക്കാർ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം, നഷ്ടമുണ്ടായേക്കാം 

രണ്ടാം ദിവസം പ്രധാനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുഖ്യമന്ത്രിമാരുമായി സംവദിക്കുമെന്നും അതിനുശേഷം, വാരണാസിയിലെ ഉംറയിലെ സ്വർവേഡ് ക്ഷേത്രത്തിന്റെ വാർഷിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നുമാണ്  ലഭിക്കുന്ന റിപ്പോർട്ട്. ഇവിടെ സന്നിഹിതരാകുന്ന ജനങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News