വീടുകളിലുള്ള രോ​ഗികൾക്കും ഓക്സിജൻ; അടിയന്തര യോ​ഗം ചേർന്ന് പ്രധാനമന്ത്രി

ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ഉന്നത ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 04:57 PM IST
  • ഓക്സിജൻ താഴ്ന്ന നിരക്കിൽ ലഭ്യമാക്കാൻ കസ്റ്റംസ് നികുതി കുറയ്ക്കും
  • ആശുപത്രികൾക്കൊപ്പം വീടുകളിൽ കഴിയുന്ന രോഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
  • മൂന്ന് മാസത്തേക്കാണ് നികുതി ഒഴിവാക്കുക
  • കുറഞ്ഞ നിരക്കിൽ ഓക്സിജൻ ലഭിക്കാനാണ് ഈ തീരുമാനം
വീടുകളിലുള്ള രോ​ഗികൾക്കും ഓക്സിജൻ; അടിയന്തര യോ​ഗം ചേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓക്സിജൻ താഴ്ന്ന നിരക്കിൽ ലഭ്യമാക്കാൻ കസ്റ്റംസ് നികുതി കുറയ്ക്കുമെന്നും ആശുപത്രികൾക്കൊപ്പം വീടുകളിൽ കഴിയുന്ന രോഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). മൂന്ന് മാസത്തേക്കാണ് നികുതി  ഒഴിവാക്കുക. കുറഞ്ഞ നിരക്കിൽ ഓക്സിജൻ ലഭിക്കാനാണ് ഈ തീരുമാനം. ഇതോടൊപ്പം വാക്സിനുള്ള (Vaccine) കസ്റ്റംസ് നികുതിയും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും അടിയന്തര യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ഉന്നത ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു.

ALSO READ: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്നര ലക്ഷത്തിലേക്ക്; 2,624 പേർ കൂടി രോഗബാധ മൂലം രാജ്യത്ത് മരണപ്പെട്ടു

ഓക്സിജൻ ക്ഷാമം മൂലം ഉത്തരേന്ത്യയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വാക്സിന്‍ (Vaccine) ക്ഷാമത്തില്‍ രാജ്യം വലയുന്നതിനിടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഓക്സിജന്‍ (Oxygen) പ്രതിസന്ധി രൂക്ഷമായത്. രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്ത് വന്നത് രാജ്യ തലസ്ഥാനത്ത് നിന്നായിരുന്നു. പിന്നാലെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പരാതികളുയര്‍ന്നു. ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നെങ്കിലും സ്ഥിതി രൂക്ഷമാകുന്നുവെന്ന് കണ്ടതോടെ പ്രധാനമന്ത്രി തന്നെ ഓക്സിജന്‍ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ചു. മാഹാരാഷ്ട്ര, പശ്ചിമംബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുല്‍ ഓക്സിജന്‍ എത്തിക്കാന്‍ ധാരണയായി. 

റോഡ് മാര്‍ഗം ഓക്സിജൻ എത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ട്രക്കുകൾ എത്തുമ്പോഴേക്കും പലയിടങ്ങളിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. അതേ സമയം റഷ്യയില്‍ നിന്ന് 5000 ടണ്‍ ഓക്സിജന്‍ കപ്പല്‍ മാര്‍ഗം എത്തിക്കാനുള്ള നടപടികളും തുടരുകയാണ്.

അതേസമയം, ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ മൂന്നര ലക്ഷത്തോട് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3.46 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്ന് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം രാജ്യത്ത് 2,624 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1.89 ലക്ഷമായി ഉയർന്നു.

ALSO READ: covid Second Wave:ആശ്വാസം, മിനുട്ടിൽ 40 ലിറ്റർ ഒാക്സിജൻ ഉത്പാദിക്കാൻ 23 പ്ലാൻറുകൾ ജർമ്മനിയിൽ നിന്ന് എത്തുന്നു

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്  കണക്കുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്  കണക്ക് 2,97,430 ആയിരുന്നു. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. 

രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. രാജ്യത്ത് കോവിഡ് രോഗബാധ മൂലം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗബാധ മൂലം 348 പേർ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News