New Delhi: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അന്വേഷണത്തോട് സഹകരിക്കുമെന്നും താന്‍ ഞായറാഴ്ച CBI ഓഫീസില്‍ എത്തുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സിബിഐ സമന്‍സ് അയച്ചത്. ഡല്‍ഹിയില്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഇതിന് പിന്നാലെ അരവിന്ദ് കേജ്‌രിവാള്‍ പത്ര സമ്മേളനം നടത്തിയിരുന്നു. സിബിഐ അന്വേഷണത്തിൽ പങ്കെടുക്കാൻ താന്‍ നാളെ CBI ഒഫീസില്‍ പോകുമെന്നും തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി സി.ബി.ഐയോട് ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, സി.ബി.ഐക്ക് തന്നെയും അറസ്റ്റ് ചെയ്യാം, പക്ഷേ ഭയമില്ലാതെ, അവരുടെ അന്വേഷണത്തിൽ പങ്കെടുക്കാൻ താന്‍ സി.ബി.ഐ ഓഫീസില്‍ എത്തുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേജ്‌രിവാള്‍ പറഞ്ഞു.
Also Read: Indian Railways Latest Update: വന്ദേ ഭാരത് ട്രെയിന്‍ വിജയത്തിനുശേഷം വരുന്നു ഹൈ സ്പീഡ് ട്രെയിന്‍!!
മദ്യ നയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മനീഷ് സിസോദിയയെ പ്രതിയാക്കാൻ, ആം ആദ്മി പാർട്ടിയുടെ നേതാക്കളുടെ പേര് പറയാൻ ഇഡി പലരിലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ നേതാക്കളുടെ പേരുപറയാൻ നിര്‍ബന്ധിച്ചതായി ഒരു വ്യക്തിയുടെ പേര് സഹിതം കേജ്‌രിവാൾ വെളിപ്പെടുത്തി.
CBI ഉന്നയിക്കുന്ന മൊബൈലും സിം കാർഡും ഉപയോഗശൂന്യമാണെന്ന ആരോപണം തെറ്റാണ് എന്നും കേജ്‌രിവാൾ വ്യക്തമാക്കി. ഇക്കാര്യം താന്‍ സ്വന്തം നിലയിലാണ് അന്വേഷിച്ചത് എന്നും അതിനാൽ മനീഷ് സിസോദിയയുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകളുടെയും സിം കാർഡുകളുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്നും കേജ്‌രിവാൾ പറഞ്ഞു. മനീഷ് സിസോദിയ തന്‍റെ 14 മൊബൈൽ ഫോണുകൾ നശിപ്പിച്ചതായി ഇഡിയും സിബിഐയും കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ 5 ഫോണുകൾ EDയുടെ പക്കല്‍ ഉണ്ട്. ബാക്കി 9 ഫോണുകൾ ഇപ്പോഴും ഉപയോഗത്തിലാണ്, ഈ ഫോണുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ED CBI-ക്ക് അറിയാം, കേജ്‌രിവാൾ പറഞ്ഞു.
ഒരാളുടെ പേരെടുത്തു പറഞ്ഞാല്‍ അയാള്‍ കുറ്റവാളി ആകില്ല, മോദിജി ഈ രാജ്യത്ത് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് പറയണം? ആം ആദ്മി പാർട്ടി നടത്തുന്ന നല്ല പ്രവർത്തനങ്ങൾ തടയാനുള്ള വലിയ ഗൂഢാലോചനയാണിത്. ഇതിനായി കേന്ദ്ര ഏജൻസികളുടെ സഹായം തേടുകയാണ് BJP ചെയ്യുന്നത്.
ഈ വിഷയത്തില്‍ ഇതുവരെ 400 ലധികം റെയ്ഡുകൾ നടന്നിട്ടുണ്ട്. മദ്യ അഴിമതിയിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ട്. നാളിതുവരെ ഒരു നേതാക്കളിൽ നിന്നും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ആരും പണം വാങ്ങാത്തതിനാലാണ് ഇത് സംഭവിച്ചത്. മദ്യനയം സുതാര്യമായിരുന്നു, അതിൽ അഴിമതിയില്ല. അതിൽ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. അതുകൊണ്ടാണ് ആം ആദ്മി സർക്കാരിനെ കേന്ദ്രം കുടുക്കിയത്, കേജ്‌രിവാൾ പറഞ്ഞു.
അഴിമതി തടയലല്ല പ്രധാനമന്ത്രിയുടെ ലക്ഷ്യം, അരവിന്ദ് കേജ്‌രിവാളാണ് ലക്ഷ്യം, കാരണം പാര്‍ട്ടിയുടെ മുതിര്‍ന്ന മൂന്നാമത്തെ നേതാവിനെ അറസ്റ്റ് ചെയ്തു, മുതിര്‍ന്ന രണ്ടാമത്തെ നേതാവിനെ അറസ്റ്റ് ചെയ്തു, ഇപ്പോൾ എന്നെ ടാർഗെറ്റു ചെയ്‌തു, കേജ്‌രിവാൾ പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന് CBI സമന്‍സ് അയച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് ഏപ്രിൽ 16ന് രാവിലെ 11 മണിക്ക് കേജ്‌രിവാളിന് ചോദ്യം ചെയ്യലിനായി CBI ഓഫീസില്‍ എത്തണം.
അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭയില്‍ അദാനിയുമായി ബന്ധപ്പെട്ട് കേജ്‌രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്ന സമന്‍സ് അതിന്‍റെ പാര്‍ശ്വ ഫലമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...