ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും, അമിത് ഷായും

മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.   

Written by - Zee Malayalam News Desk | Last Updated : May 19, 2021, 08:57 AM IST
  • ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് കശ്യപ് മരണമടഞ്ഞു.
  • മരണം കൊറോണ ബാധിച്ചായിരുന്നു.
  • ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി.
ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും, അമിത് ഷായും

ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് കശ്യപ് കൊറോണ ബാധിച്ച് മരണമടഞ്ഞു. 56 വയസായിരുന്നു.   മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള വിജയ് കശ്യപ് റവന്യുവകുപ്പാണ് മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്നത്. 

മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി.  കഴിഞ്ഞ വർഷം മന്ത്രിമാരായ കമാൽ റാണി വരുണും, ചേതൻ ചൗഹാനും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. കൊറോണ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട അഞ്ചാമത്തെ ബിജെപി നിയമസഭാംഗമാണ് വിജയ് കശ്യപ്.  

Also Read: Cyclone Tauktae: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗുജറാത്തും, ഡിയുവും സന്ദർശിക്കും 

 

വിജയ് കശ്യപിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായി ബന്ധമുള്ള അദ്ദേഹം നല്ലൊരു നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യു

 

Trending News