രാജ്യത്തെ കർഷകർകർക്കായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാൻമന്ത്രി കിസാൻ യോജന. കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികളിൽ ഒന്ന് കൂടിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. ഈ പദ്ധതിയിലൂടെ കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എളുപ്പത്തിൽ വഹിക്കാൻ കഴിയും.
എന്താണ് പിഎം കിസാൻ?
കർഷകരെ സഹായിക്കാനായി 2019 ഫെബ്രുവരിയിലാണ് കേന്ദ്രം പദ്ധതി അവതരിപ്പിക്കുന്നത് . കേന്ദ്ര പദ്ധതി വഴി പ്രതിവർഷം 6000 രൂപ ഭൂവുടമകളായ ഗുണഭോക്താക്കളായ കർഷകർക്ക് ലഭിക്കും. 2,000 രൂപ വീതം നാല് മാസത്തില്‍ മൂന്ന് തവണകളായാണ് തുക ലഭിക്കുന്നത് . ഭർത്താവ്,ഭാര്യ,കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് പദ്ധതിയുടെ പ്രാധാന്യം ലഭിക്കുന്നത് . സംസ്ഥാന സർക്കാരും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകർത്താക്കളുമാണ് പദ്ധതിക്ക് യോഗ്യരായ കർഷകരെ കണ്ടെത്തുന്നത് . ഫണ്ട് കർഷകർക്ക് നേരിട്ട് അക്കൗണ്ടിലെത്തും.
എങ്ങനെ ഇ കെവൈസി പൂർത്തിയാക്കാം
* പദ്ധതിയുടെ 11ാം ഗഡു ലഭ്യമാക്കാൻ കർഷകർ നിർബന്ധിത ഇ കെവൈസി ഫോം ഫിൽ ചെയ്യണം .
* ഇതിനായി ആദ്യം പിഎം കിസാൻ ഔദ്യോഗിക വെബെസൈറ്റ് തുറക്കുക
* pmkisan.gov.in എന്ന വെബ് പോർട്ടലിൽ ലോഗിൻ ചെയ്യുക
*ഹോം പേജിലുള്ള ഇ കെവൈസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
* തുടർന്ന് വരുന്ന പേജിൽ ആധാർ കാർഡ് നമ്പർ,ക്യാപചെ കോഡ് എന്നിവ ക്ലിക്ക് ചെയ്ത് സെർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്യണം
* ഇതിന് പിന്നാലെ ഗുണഭോക്താവിന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേക്ക് ഒടിപി നേടുക എന്നതിൽ ക്ലിക്ക് ചെയ്യണം
* വ്യക്തി നിർദ്ദിഷ്ട ഫീൽഡിൽ ഒടിപി നൽകണം.ഇതോടെ പിഎം-കിസാൻ ഇ-കെവൈസി വിജയകരമായി സമർപ്പിക്കാം
പദ്ധതിയിൽ പിഴവുകളില്ലാതെ നോക്കണം
*അപേക്ഷകന്റെ പേര് പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിലാണ്
* അപേക്ഷയിൽ ഹിന്ദിയിൽ പേരുള്ള കർഷകർ നിർബന്ധമായും അത് ഇംഗ്ലീഷിലേക്ക് മാറ്റണം
* അപേക്ഷാ ഫോറത്തിലെ പേരും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കിൽ പണം ലഭ്യമാകാൻ തടസമാകും
ഗുണഭോക്തൃ നില എങ്ങനെ പരിശോധിക്കാം?
* ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക
* ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസ് തിരഞ്ഞെടുക്കുക
* ആധാർ നമ്പർ,ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക
* ഡാറ്റ നേടുക എന്നത് തിരഞ്ഞെടുക്കുക
* ഇതെല്ലാം പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാവും
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.