PM Kisan: 1.6 കോടി കർഷകർക്ക് ഏഴാമത്തെ ഗഡു ലഭിക്കും, ഇവിടെ ചെക്ക് ചെയ്യൂ

ഈ പദ്ധതി പ്രകാരം ഇതുവരെ 11.52 കോടി കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.   പ്രധാനമന്ത്രി കിസാൻ യോജനയുടെ (PM Kisan Yojana) ഏഴാമത്തെ ഗഡു 2021 മാർച്ചോടെ എല്ലാ കർഷകരുടെയും അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.

Written by - Ajitha Kumari | Last Updated : Jan 27, 2021, 04:14 PM IST
  • കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ മൂന്ന് തവണകളായി 6000 രൂപ പ്രതിവർഷം അയയ്ക്കുന്നു.
  • ആദ്യ ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയും രണ്ടാം ഗഡു ഓഗസ്റ്റ് മുതൽ നവംബർ വരെയും മൂന്നാം ഗഡു ഡിസംബർ മുതൽ മാർച്ച് വരെയും വരുന്നു.
  • ഈ പദ്ധതി പ്രകാരം ഇതുവരെ ആറ് തവണകളായി കർഷകരുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്.
PM Kisan: 1.6 കോടി കർഷകർക്ക് ഏഴാമത്തെ ഗഡു ലഭിക്കും, ഇവിടെ ചെക്ക് ചെയ്യൂ

PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi) പദ്ധതിയിൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള ഏഴാം ഗഡു 9.42 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്.  ഈ പദ്ധതി പ്രകാരം ഇതുവരെ 11.52 കോടി കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിരവധി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ നിധിയിൽ നിന്ന് പണം ലഭിച്ചിട്ടില്ല.  ഇനി നിങ്ങളും ആ കർഷകരുടെ കൂട്ടത്തിലാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങളുടെ അക്കൗണ്ടിൽ  പണം വരാത്തതെന്ന് നിങ്ങൾക്ക് അറിയണ്ടേ? എങ്ങനെ കണ്ടെത്താമെന്ന് നമുക്ക് നോക്കാം.. 

1.6 കോടി കർഷകരുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കും

കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ മൂന്ന് തവണകളായി 6000 രൂപ പ്രതിവർഷം അയയ്ക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ. ആദ്യ ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയും രണ്ടാം ഗഡു ഓഗസ്റ്റ് മുതൽ നവംബർ വരെയും മൂന്നാം ഗഡു ഡിസംബർ മുതൽ മാർച്ച് വരെയും വരുന്നു. ഈ പദ്ധതി പ്രകാരം ഇതുവരെ ആറ് തവണകളായി കർഷകരുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്.  കൂടാതെ ഇതുവരെ ഏഴാമത്തെ ഗഡു 9,41,90,188 കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. നിലവിൽ ഏഴാമത്തെ ഗഡു 1. 6 കോടി കർഷകരുടെ അക്കൗണ്ടിലെത്തിയിട്ടില്ല. പ്രധാനമന്ത്രി കിസാൻ യോജനയുടെ (PM Kisan Yojana) ഏഴാമത്തെ ഗഡു 2021 മാർച്ചോടെ എല്ലാ കർഷകരുടെയും അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. നിരവധി കർഷകരുടെ ആധാർ കാർഡ് നമ്പറിലും ബാങ്ക് അക്കൗണ്ട് നമ്പറിലും ചില തെറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ അവരുടെ സ്ഥിരീകരണ പ്രക്രിയ (Verification Process) പൂർത്തിയായിട്ടുണ്ട്. ഇനി ഈ കർഷകരുടെ അക്കൗണ്ടിൽ ഉടൻ ഏഴാമത്തെ ഗഡു എത്തും.

Also Read: PM Kisan Samman: ആധാർ നമ്പർ തെറ്റാണെങ്കിൽ അത് ശരിയാക്കുക, അല്ലെങ്കിൽ..!

മിക്കപ്പോഴും ഫോം പൂരിപ്പിക്കുമ്പോൾ തെറ്റുകൾ സംഭവിക്കുന്നുണ്ട്, ഇതുമൂലം PM Kisan പദ്ധതിപ്രകാരമുള്ള പണം മുടങ്ങുന്നു. എന്നാൽ ഇതിനെചൊല്ലി നിങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.  നിങ്ങൾ PM Kisan പോർട്ടലിലേക്ക് പോയി നിങ്ങൾക്ക് എന്തുകൊണ്ടാണ് പണം വരാത്തതെന്ന് പരിശോധിക്കാൻ കഴിയും.  

1. ആദ്യമായി നിങ്ങൾ  PM-Kisan Scheme ന്റെ  ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് (https://pmkisan.gov.in/) പോകുക.
2. ഈ വെബ്സൈറ്റിൽ 'Farmers Corner' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
3. ഈ വിഭാഗത്തിലേക്ക് പോയ ശേഷം നിങ്ങൾ Beneficiary Status ൽ ക്ലിക്കുചെയ്യുക.
4. ഇതിനുശേഷം നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട വിവരങ്ങൾ അതായത് സംസ്ഥാനത്തിന്റെ പേര്, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ ഈ വിഭാഗത്തിൽ പൂരിപ്പിക്കേണ്ടതുണ്ട്.
5. അതിനുശേഷം 'Get Report' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.  ശേഷം നിങ്ങൾക്ക് മുഴുവൻ ലിസ്റ്റും കാണാൻ കഴിയും. 
6. ഈ പട്ടികയിൽ‌ നിങ്ങൾക്ക് നിങ്ങളുടെ ഇൻ‌സ്റ്റാൾ‌മെന്റിന്റെ Status കാണാൻ‌ കഴിയും.

Also Read: PM Kisan Yojana News: ഭൂരഹിതരായ ഈ കർഷകരുടെ അക്കൗണ്ടിലും 2000 രൂപ വീതം എത്തുമെന്ന് PM Modi

ഇനി എന്തെങ്കിലും തെറ്റ് ഇല്ലെങ്കിൽ, ഇവിടെ ഒരു പരാതി ഫയൽ ചെയ്യുക.  വേണമെങ്കിൽ നിങ്ങൾക്ക് ഈ ഹെൽപ്പ്ലൈൻ നമ്പറായ 011-24300606 ൽ വിളിച്ച് പരാതി നൽകാം.

PM-Kisan Toll Free Number: 18001155266
PM-Kisan Helpline Number: 155261
PM-Kisan Landline Numbers: 011-23381092, 23382401
PM-Kisan New Helpline: 011-24300606
PM-Kisan has another helpline: 0120-6025109

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News