PM Kisan BIG update! eKYC പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി  . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 02:11 PM IST
  • പദ്ധതിയ്ക്ക് കീഴില്‍ eKYC പൂർത്തിയാക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരിയ്ക്കുകയാണ്.
  • മുന്‍പ് സര്‍ക്കാര്‍ നല്‍കിയിരുന്ന ന്നിര്‍ദ്ദേശം അനുസരിച്ച് ജൂലൈ 31 വരെയായിരുന്നു eKYC പൂര്‍ത്തീകരിയ്ക്കാനുള്ള സമയം.
PM Kisan BIG update! eKYC പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

PM Kisan BIG update: രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി  . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.   

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സംബന്ധിച്ച ഒരു പ്രധാന അറിയിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്‌. അതായത്, പദ്ധതിയ്ക്ക് കീഴില്‍  eKYC പൂർത്തിയാക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരിയ്ക്കുകയാണ്. മുന്‍പ് സര്‍ക്കാര്‍ നല്‍കിയിരുന്ന ന്നിര്‍ദ്ദേശം അനുസരിച്ച് ജൂലൈ 31 വരെയായിരുന്നു  eKYC പൂര്‍ത്തീകരിയ്ക്കാനുള്ള സമയം. എന്നാല്‍,  പദ്ധതിയുടെ യോഗ്യരായ കർഷകർക്ക് ആശ്വാസം നൽകിക്കൊണ്ട്, നിർബന്ധിത ഇകെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി സർക്കാർ ഓഗസ്റ്റ് 31 വരെ സര്‍ക്കാര്‍ നീട്ടിയിരിയ്ക്കുകയാണ്.   

Also Read:  PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു എന്ന് ലഭിക്കും? 

പിഎം കിസാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ മൂന്ന് കാര്യങ്ങളാണ് പരാമർശിക്കുന്നത്.   

1. PMKISAN രജിസ്റ്റർ ചെയ്ത കർഷകർക്ക് eKYC നിർബന്ധമാണ് . PMKISAN പോർട്ടലിൽ OTP അടിസ്ഥാനമാക്കിയുള്ള eKYC പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്.

2. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള eKYC യ്‌ക്കായി അടുത്തുള്ള CSC സെന്‍റുകളെ സമീപിക്കാം.  

3. എല്ലാ PMKISAN ഗുണഭോക്താക്കൾക്കും. eKYC പൂര്‍ത്തിയാക്കാനുള്ള സമയപരിധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു.

https://exlink.pmkisan.gov.in/aadharekyc.aspx എന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്ത് eKYC പൂര്‍ത്തിയാക്കാം.  OTP അടിസ്ഥാനമാക്കിയുള്ള eKYC യാണ് ഈ ലിങ്കിലൂടെ നടത്താന്‍ സാധിക്കുക.

Also Read:  PM Kisan: കര്‍ഷകരെങ്കിലും ഈ കുടുംബങ്ങള്‍ക്ക് പ്രതിവർഷം 6,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല..!!    

e-KYC എങ്ങനെ പൂർത്തിയാക്കാം:- 

ഇ-കെവൈസി (eKYC) പൂർത്തിയാക്കുന്നതിനായി ആദ്യം  പിഎം കിസാൻ യോജനയുടെ ഔദ്യോഗിക പോർട്ടൽ https://pmkisan.gov.in/. സന്ദർശിക്കുക 

ഹോംപേജിൽ, 'Farmers Corner'എന്ന ഓപ്ഷനില്‍  ക്ലിക്ക് ചെയ്യുക, തുടർന്ന് 'e-KYC' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്, തുടർന്ന് സേര്‍ച്ച്‌  ടാബിൽ ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. 

OTP നൽകി 'OTP സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂർത്തിയാകും.

PM Kisan Nidhi Yojana എന്നത്   രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.  

പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്.  2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്ന്  ഗഡുക്കള്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.  

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. എന്നാല്‍, അതിന് മുന്‍പായി  eKYC പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News