ന്യൂഡൽഹി: എണ്ണക്കമ്പനികൾ 2021 ജനുവരി മുതൽ എല്ലാ ആഴ്ചയും എൽപിജി സിലിണ്ടറുകളുടെ വില മാറ്റും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങൾ ഇത്തരം വാർത്തകൾ വായിച്ചു കാണുമല്ലോ അല്ലേ. ഈ വാർത്ത കമ്പനികൾ ഡിസംബറിൽ തന്നെ രണ്ടുതവണ ഗ്യാസ് വില ഉയർത്തിയപ്പോഴാണ് വന്നത്. എന്നാൽ ഈ വാർത്തയിൽ എത്രമാത്രം സത്യമുണ്ട് എന്നറിയണമെങ്കിൽ ഈ റിപ്പോർട്ട് മുഴുവനും വായിക്കണം. ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു.
എണ്ണക്കമ്പനികൾ 100 രൂപ വർധിപ്പിച്ചിരുന്നു
ഡിസംബറിൽ എണ്ണക്കമ്പനികൾ എൽപിജിയുടെ വില (LPG Price) രണ്ടുതവണയായി 50-50 രൂപ ഉയർത്തിയിരുന്നു. ആദ്യ വർധന ഡിസംബർ 3 നായിരുന്നുവെങ്കിൽ രണ്ടാമത്തെ വില വർധന ഡിസംബർ 15 നായിരുന്നു. ഈ രീതിയിൽ ഡിസംബറിൽ 100 രൂപയാണ് കമ്പനി വർധിപ്പിച്ചത്. ഇതിന് ശേഷമാണ് മാധ്യമങ്ങളിൽ ജനുവരി മുതൽ ആഴ്ചതോറും മാറുന്ന എണ്ണവില പോലെ എൽപിജി വിലയും ഓരോ ആഴ്ചയും മാറ്റപ്പെടുമെന്ന വാർത്ത വന്നത്.
Also Read: നിങ്ങൾക്ക് 700 രൂപ എൽപിജി സിലിണ്ടർ വെറും 200 രൂപയ്ക്ക് വാങ്ങാം.. എങ്ങനെ?
പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ദിവസേനയുള്ള മാറ്റങ്ങളുമായി ഉപഭോക്താക്കൾ ഇതുവരെ ചേർന്നുപോകുന്നുണ്ടെന്നാണ് എണ്ണക്കമ്പനികൾ (Oil Companies) വിലയിരുത്തലെന്നും ഇത്തരം സാഹചര്യത്തിൽ മുമ്പത്തേതിനേക്കാൾ കുറഞ്ഞ കാലയളവിൽ എൽപിജി വില പരിഷ്കരിച്ചാലും അവർക്ക് ഒരു പ്രശ്നവുമില്ലയെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.
PIB യുടെ വസ്തുതാ പരിശോധന
PIB (Press Information Bureau ) ഈ വർത്തയുടെ വസ്തുത പരിശോധിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ വില ദിനംപ്രതി അല്ലെങ്കിൽ ആഴ്ചതോറും മാറ്റാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകളിൽ അവകാശപ്പെടുന്നുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച PIB (Press Information Bureau) ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല എൽപിജി സിലിണ്ടറുകളുടെ (LPG Cylinder) വിലയിൽ ഒരു മാറ്റവും ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലയെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഓരോ ആഴ്ചയും ഗ്യാസ് വിലയിൽ മാറ്റം വരുത്തുമെന്ന വാർത്ത തികച്ചും തെറ്റാണെന്ന് അർത്ഥം.
दावा : कुछ मीडिया रिपोर्ट्स में दावा किया जा रहा है कि तेल कंपनियां अब गैस सिलेंडर के दामों में प्रतिदिन या साप्ताहिक तौर पर बदलाव करने का विचार कर रही हैं।#PIBFactCheck : यह दावा गलत है। भारत सरकार ने एलपीजी सिलेंडर के दामों में परिवर्तन संबंधी कोई घोषणा नहीं की है। pic.twitter.com/paPELbEXoV
— PIB Fact Check (@PIBFactCheck) December 29, 2020
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy