PGCIL Apprentice Recruitment 2022:: പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (PGCIL) 1000-ലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഉദ്യോഗാർത്ഥികൾ apprenticeshipindia.gov.in, portal.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
ഒഴിവുകൾ, യോഗ്യത
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ 1116 അപ്രന്റീസുകളെയാണ് നിയമിക്കുന്നത്. ഗ്രാജ്വറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഡിപ്ലോമ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
പ്രായ പരിധി,ശമ്പളം
അപേക്ഷകരുടെ പ്രായപരിധി 18 വയസ്സിൽ കൂടരുത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഡിപ്ലോമ അപ്രന്റിസ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 12000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.
തിരഞ്ഞെടുപ്പ്
മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഉദ്യോഗാർഥികൾ apprenticeshipindia.gov.in അല്ലെങ്കിൽ portal.mhrdnats.gov.in സന്ദർശിച്ച് 2022 ജൂലൈ 31 വരെ അപേക്ഷിക്കാവുന്നതാണ്
ഈ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിന്റെ സഹായം തേടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...