AIR INDIA: പറക്കുന്ന വിമാനത്തിലിരുന്ന് മലമൂത്ര വിസർജനം; യുവാവ് അറസ്റ്റിൽ

Man arrested for defecating inside flying plane: രാം സിങ് എന്നയാളാണ് മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ഈ പ്രവർത്തി ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 11:48 AM IST
  • ഇയാളെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.
  • വിമാനത്തിലെ ജീവനക്കാർ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അതെല്ലാം അവഗണിച്ചതായാണ് പരാതി.
AIR INDIA: പറക്കുന്ന വിമാനത്തിലിരുന്ന് മലമൂത്ര വിസർജനം; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: പറക്കുന്ന വിമാനത്തിനുള്ളിൽ മലമൂത്ര വിസർജനം നടത്തിയയാൾ അറസ്റ്റിൽ.  എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ് എന്നയാളാണ് മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24ന് യാത്രാമധ്യേ ഈ പ്രവർത്തി ചെയ്തത്. 

ഇയാളെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയ ഇയാൾ, അവിടെയാകെ തുപ്പി വൃത്തികേടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. 

ALSO READ: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി

വിമാനത്തിലെ ജീവനക്കാർ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അതെല്ലാം അവഗണിച്ചതായാണ് പരാതി. മറ്റു യാത്രികരുടെ അടുത്തുനിന്ന് തുടർന്ന് ഇയാളെ മാറ്റിയിരുത്തി. വിമാന ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് പൈലറ്റ് ഇൻ കമാൻഡ് സംഭവം വിമാനക്കമ്പനിയെ അറിയിച്ചു. വിമാനം 

ലാൻഡ് ചെയ്യുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ക്രമീകരണം നടത്താനും നിർദ്ദേശിച്ചു. രാം സിങ്ങിന്റെ ഈ പ്രവൃത്തികൾ എല്ലാം സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News