Parliament Budget സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കും, സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും

 കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രണ്ടാംഘട്ടം പാർലമെന്റ് സമ്മേളനം വെട്ടി ചുരുക്കിയേക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 10:01 AM IST
  • Budget സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ.
  • ഇന്ധന വില വർധന കർഷക സമരം തുടങ്ങിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധിത്തിലാക്കാനാകും പ്രതിപക്ഷം ലക്ഷ്യം വെക്കുന്നത്.
  • തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പല പ്രമുഖ നേതാക്കളും പോയതിനാൽ പാർലമെന്റിലും ഹാജരാകാൻ സാധ്യതയുമില്ല
  • നേരത്തെ അറിയിച്ച പ്രകാരം ഏപ്രിൽ 8 വരെയാണ് രണ്ടാംഘട്ട സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.
Parliament Budget സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കും, സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും

New Delhi : Budget സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ. ഇന്ധന വില വർധന (Fuel Price Hike) കർഷക സമരം തുടങ്ങിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ  പ്രതിരോധിത്തിലാക്കാനാകും Congress നേതൃത്വം നൽകുന്ന പ്രതിപക്ഷം ലക്ഷ്യം വെക്കുന്നത്.

എന്നിരുന്നാലും കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രണ്ടാംഘട്ടം പാർലമെന്റ് സമ്മേളനം വെട്ടി ചുരുക്കിയേക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ്  പ്രചാരണത്തിനായി പല പ്രമുഖ നേതാക്കളും പോയതിനാൽ പാർലമെന്റിലും ഹാജരാകാൻ സാധ്യതയുമില്ല

ALSO READ : Kerala Assembly Election 2021: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ശനിയാഴ്ച കേരളത്തില്‍, തീയതികള്‍ 15ന് ശേഷം പ്രഖ്യാപിക്കും

നേരത്തെ അറിയിച്ച പ്രകാരം ഏപ്രിൽ 8 വരെയാണ് രണ്ടാംഘട്ട സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സമ്മേളനം നടത്തുന്ന തിയതികൾ വെട്ടികുറയ്ക്കുന്നതുമായുള്ള ഔദ്യോ​​ഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടുമില്ല.

ധനകാര്യമായി ബന്ധപ്പെട്ട് നിരവധി ബില്ലുകൾ ഇപ്രാവശ്യത്തെ സമ്മേളനത്തിൽ പാസാക്കി നിയമമാക്കി തീർക്കാൻ സർക്കാർ തീരുമാനിക്കുന്നത്. അതിൽ പ്രധാനമായവ ഇവയാണ് പെൻഷൻ ഫണ്ട് റെ​ഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്ല് (ഭേദ​ഗതി), നാഷ്ണൽ ബാങ്കിങ് ഫോർ ഫിനാനസിങ് ഇൻഫ്രാസ്ട്രച്ചർ  ആൻഡ് ഡവലപ്മെന്റ് ബില്ല്, വൈദ്യുതി ബില്ല് (ഭേദ​ഗതി), ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട് പ്രത്യേക ബില്ലും സർക്കാർ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

ALSO READ : Budget 2021 : ആറ് തൂണിൽ നിലനിർത്തി Nirmala Sitharaman ന്റെ മൂന്നാം Budget

ജനുവരി 29നായിരുന്നു രാഷ്ട്രപതി ഇരു സഭകളെയും ഒരുമിച്ച് അഭിസംബോന്ധന ചെയ്ത് ആദ്യഘട്ട ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിന് ശേഷം ക‌ർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് അടക്കുമുള്ള പ്രതിപക്ഷ പാർട്ടികൾ സമ്മേളനം പലപ്പോഴും സമ്മേളം പ്രശുഭ്ബമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News