PAN Card Missing| നിങ്ങളുടെ പാൻ കാർഡ് നഷ്ടമായാൽ എന്ത് ചെയ്യും? അതിനാണ് ഇങ്ങിനെ ചില വഴികൾ

നിങ്ങളുടെയും പാൻ/ ആധാർ കാർഡ് എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാം. അല്ലെങ്കിൽ കാർഡിന് എതെങ്കിലും തരത്തിൽ കേട് വരുകയോ ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 06:34 PM IST
  • വളരെ ലളിതമാണ് പുതിയ ഡൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാം
  • കാർഡ് മോഷ്ടിച്ചതാണെങ്കിൽ പോലീസിൻറെ എഫ്‌ഐആർ അറ്റാച്ചുചെയ്യുക.
  • കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും
PAN Card Missing| നിങ്ങളുടെ പാൻ കാർഡ് നഷ്ടമായാൽ എന്ത് ചെയ്യും?  അതിനാണ് ഇങ്ങിനെ ചില വഴികൾ

നിങ്ങളുടെ പാൻ കാർഡ് കയ്യിൽ നിന്നും നഷ്ടമായാൽ  എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ? അതിലേക്ക് എത്തും മുൻപ് മറ്റൊരു സംഭവം നോക്കാം. ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻറെ ഒരു വൈറൽ ട്വീറ്റാണ് കാര്യം. ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്കുള്ള യാത്രക്കിടയിൽ തൻറെ പാൻ കാർഡ് നഷ്ടമായെന്നും എന്ത് ചെയ്യണമെന്ന് അറിയുന്നവർ പറയണമെന്നുമായിരുന്നു ട്വീറ്റിൽ. കെവിൻ പീറ്റേഴസ്ണെ പോലെ ഒട്ടേറെ പേർക്കും ഇപ്പോഴും ഇത്തരം കാര്യങ്ങൾ അറിയില്ലെന്നതാണ് യാഥാർത്ഥ്യം.

ഇതൊരു ചെറിയ കാര്യമായി കാണാനാവില്ല. നിങ്ങളുടെയും ആധാർ കാർഡ് എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാം. അല്ലെങ്കിൽ കാർഡിന് എതെങ്കിലും തരത്തിൽ കേട് വരുകയോ ചെയ്യാം.ഇത്തരമൊരു സാഹചര്യത്തിൽ എന്ത് ചെയ്യാം എന്നതാണ് ഇനി നോക്കുന്നത്. വളരെ ലളിതമാണ് പുതിയ ഡൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കേണ്ട വിധം.

എളുപ്പത്തിൽ പുതിയ കാർഡ് ലഭിക്കാൻ

1 https://www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന വെബ്സൈറ്റ് തുറക്കുക,

2. 'നിലവിലുള്ള പാൻവിവരങ്ങളുടെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ/ പാൻ കാർഡിന്റെ റീപ്രിന്റ്' എന്ന ഒാപ്ഷൻ തിരഞ്ഞെടുക്കുക.
നിർബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീൽഡുകളും പൂരിപ്പിച്ച് 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്കുചെയ്യുക.

3. തുടർന്ന് രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിൽ ഒരു ടോക്കൺ നമ്പർ നിങ്ങൾക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്പർ സൂക്ഷിക്കണം

4.തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക സൈറ്റിൽ പറയുന്ന 'വ്യക്തിഗത വിശദാംശങ്ങൾ' പൂരിപ്പിക്കുക.നിങ്ങൾക്ക് ഒന്നുകിൽ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് രേഖകൾ നേരിട്ട് അയയ്‌ക്കാം അല്ലെങ്കിൽ e-KYC-യ്‌ക്കായി ഇ-സൈൻ സമർപ്പിക്കാം.

5. ഇനി കാർഡ് മോഷ്ടിച്ചതാണെങ്കിൽ  പോലീസിൻറെ എഫ്‌ഐആർ അറ്റാച്ചുചെയ്യുക.

6.  അടുത്ത മെനുവിൽ, കാർഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കൽ പാൻ കാർഡ് ആവശ്യമാണോ?’ എന്നതിന് കീഴിൽ നിങ്ങൾ ‘yes’ തിരഞ്ഞെടുത്താൽ, കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കിൽ, രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിക്ക് ഇ-പാൻ കാർഡ് ലഭിക്കും.

7.‘കോൺടാക്റ്റ് ഡീറ്റെയിൽസ്’, ‘ഡോക്യുമെന്റ് വിശദാംശങ്ങൾ’എന്നിവ ഫില്ല് ചെയ്ച് ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.

8.  പേയ്‌മെന്റ് പേജിൽ തുക അടക്കുന്നതോടെ നടപടി പൂർത്തിയാകും. ലഭിച്ച 15 അക്ക അക്നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ കാർഡിന്റെ നില പരിശോധിക്കാം.
അപേക്ഷിച്ച് 14 ദിവസത്തിനകം കാർഡ് ലഭിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News