New Delhi: ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം.
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയത്തില്‍ ഞങ്ങള്‍ എല്ലാവരും സന്തോഷിക്കുന്നു. അവരുടെ അഭിനിവേശവും ഊര്‍ജ്ജവും മത്സരത്തില്‍ ഉടനീളം കാണാമായിരുന്നു. ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു, മോദി (PM Modi) ട്വിറ്ററില്‍ കുറിച്ചു.
We are all overjoyed at the success of the Indian Cricket Team in Australia. Their remarkable energy and passion was visible throughout. So was their stellar intent, remarkable grit and determination. Congratulations to the team! Best wishes for your future endeavours.
— Narendra Modi (@narendramodi) January 19, 2021
ഗാബാ സ്റ്റേഡിയത്തിലെ (Gabba Test) ഇന്ത്യ നേടിയ വിജയത്തിലൂടെ 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യന്‍ ടീം തിരുത്തി എഴുതിയത്. ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കിയാണ് ബ്രിസ്ബണിലെ ഗാബയിലെ റെക്കോഡ് ഇന്ത്യ തിരുത്തിയത്.
1988ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയ ഗാബയില്‍ തോല്‍വി അറിയുന്നത് എന്നതും ഈ തിളക്കമാര്‍ന്ന വിജയത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
ഈ വിജയത്തോടെ ICC ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുമായുള്ള നാലാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയം ആണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണം.
Also read: Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ
ഗാബയില്‍ നേടിയ ജയത്തോടെ ഇന്ത്യക്ക് ലഭിച്ചത് 30 പോയിന്‍റ് ആണ്. ഇതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. ന്യൂസിലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.