ശ്രീനഗർ: ജമ്മു കശ്മീരിൽ (Jammu Kashmir) വീണ്ടും ഭീകരാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ജമ്മുകശ്മീരിലെ കുൽഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരനെ (Terrorist) തിരിച്ചറിഞ്ഞിട്ടില്ല.
J&K: One unidentified terrorist killed in an encounter with security forces at Chawalgam area of Kulgam. The operation is still underway.
(Visuals deferred by unspecified time) pic.twitter.com/6zv7U8IAA7
— ANI (@ANI) November 11, 2021
പ്രദേശത്ത് രണ്ട് ഭീകരർ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. പോലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്.
ALSO READ: Jammu Kashmir | ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്ത് വച്ചാണ് ഭീകരവാദികൾ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...