Sukma Maoists Attack: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു; കോൺസ്റ്റബിളിന് പരിക്ക്

Sukma Maoists Attack: രാവിലെ ഏഴ് മണിയോടെ ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലാണ് സിആര്‍പിഎഫ് സംഘം പരിശോധനയ്ക്ക് ഇറങ്ങിയത്.  

Written by - Zee Malayalam News Desk | Last Updated : Dec 17, 2023, 04:34 PM IST
  • ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം
  • സിആർപിഎഫ് ജവാന് വീരമൃത്യു, ഒരു കോൺസ്റ്റബിളിന് പരിക്ക്
  • സംഭവം നടന്നത് റായ്‌പൂരിൽ നിന്നും 400 കിലോമീറ്റർ അകലെയാണ്
Sukma Maoists Attack: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു; കോൺസ്റ്റബിളിന് പരിക്ക്

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് എസ്ഐ വീരമൃത്യുവരിച്ചതായി റിപ്പോർട്ട്. മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുമുണ്ട്.  സംഭവം നടന്നത് റായ്‌പൂരിൽ നിന്നും 400 കിലോമീറ്റർ അകലെയായാണ്.

Also Read: നാഗ്‌പൂരിലെ സോളാർ ഫാക്ടറിയിൽ പൊട്ടിത്തെറി; 9 പേർക്ക് ദാരുണാന്ത്യം!

ജാഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയായിരുന്നു ആക്രമണമുണ്ടായത്. രാവിലെ ഏഴ് മണിയോടെ ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലാണ് സിആര്‍പിഎഫ് സംഘം പരിശോധനയ്ക്ക് ഇറങ്ങിയത്.  തുടർന്ന് ഭീകരരുമായി ഏറ്റുമുട്ടുകയും അതിൽ സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡി കൊല്ലപ്പെടുകയും കോൺസ്റ്റബിൾ രാമുവിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Also Read: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം സൂറത്തിൽ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി

പരിക്കേറ്റ കോൺസ്റ്റബിളിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാല് മാവോയിസ്റ്റുകളെ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയതായും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

നാഗ്‌പൂരിലെ സോളാർ ഫാക്ടറിയിൽ പൊട്ടിത്തെറി; 9 പേർക്ക് ദാരുണാന്ത്യം!

മഹാരാഷ്‌ട്രയിലെ നാ​ഗ്പൂരിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 9 പേർക്ക് ദാരുണാന്ത്യം. രാവിലെ ഒൻപതരയോടെ ആയിരുന്നു പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ബസാർ​ഗോൺ പ്രദേശത്തുള്ള സോളാർ ഇൻഡസ്ട്രീസ് ലിമിന്റഡ് എന്ന പ്രമുഖ കമ്പനിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും അവിചാരിത ധനയോഗം!

രാവിലെ കല്‍ക്കരി സ്ഫോടനത്തിനായി സ്ഫോടകവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം കൈകാര്യം ചെയ്യുന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്.  സംഭവം അറിഞ്ഞ പോലിസ് ഉടൻ സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതായിട്ടാണ് സ്ഥിരീകരിക്കാത്ത വിവരം.  റോക്കോറ്റിന്റെ യന്ത്രഭാ​ഗങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഇത്. എക്സ്പ്ലോസീവ് സാദ്ധ്യതയുള്ള യന്ത്രഭാ​ഗങ്ങളുടെ പാക്കേജിം​ഗ് നടക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നെതെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ചെയർമാൻ സത്യനാരയൺ ന്യുവൽ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News