നിരവധി രസകരമായ വിവാഹ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. പലതും നമുക്ക് വളരെയധികം ചിരിക്കാൻ വക നൽകുന്നതായിരിക്കും. എന്നാൽ എല്ലാ വിവാഹ വീഡിയോകളും രസകരമല്ല. വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, ദേഷ്യത്തോടെ പരസ്പരം മാലകൾ എറിയുന്ന വധൂവരന്മാർ തീരെ സന്തോഷമുള്ളവരല്ല.
വധൂവരന്മാർ മാലയിടൽ ചടങ്ങിനായി കൈകളിൽ മാലയുമായി നിൽക്കുന്നത് കാണാം. വളരെ ഗൗരവത്തിൽ നിൽക്കുന്ന വധു, പെട്ടെന്ന് വരന്റെ കഴുത്തിലേക്ക് മാല എറിയുന്നു. മാല വരന്റെ തലപ്പാവിൽ കുരുങ്ങി. വധു അത് വലിച്ചെടുത്ത് വീണ്ടും ദേഷ്യത്തിൽ വരന്റെ കഴുത്തിലേക്കെറിഞ്ഞു. രോഷാകുലനായ വരനും വധുവിന്റെ നേർക്ക് വരണമാല്യം എറിയുകയാണ്.
ഇതൊരു പഴയ വിവാഹ വീഡിയോ ആണ്. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വീഡിയോ ശ്രദ്ധിക്കപ്പെട്ടതാണ്. വധുവിന്റെയും വരന്റെയും ദേഷ്യത്തിന് പിന്നിലെ കാരണമാണ് കമന്റ് ബോക്സിൽ പലരും ഊഹിച്ച് എഴുതുന്നത്. ചിലർ വീഡിയോയെ തമാശയായി എടുത്തപ്പോൾ, ഇത് ശുദ്ധ പോക്രിത്തരമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവർ എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് പലരും കമന്റ് ബോക്സിൽ ഉന്നയിക്കുന്ന ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...