Odisha Train Accident: അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും; 54 പേരുടെ നില ഗുരുതരം!

Odisha Train Accidnet: ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 07:39 AM IST
  • ഒഡീഷയിലെ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും
  • സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം
  • മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചതാണ് ദുരന്തകാരണം
Odisha Train Accident: അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും; 54 പേരുടെ നില ഗുരുതരം!

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നറിയിച്ച്  റെയിൽവേ. സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നാണ് റിപ്പോർട്ട്. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചതാണ് ദുരന്തകാരണമെന്നാണ് റിപ്പോർട്ട്. ഇന്നലത്തെ കണക്കനുസരിച്ചു മരണസംഖ്യ 288 ഉയർന്നിരുന്നു.  803 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ 56 പേരുടെ നില ഗുരുതരമാണ്.  

Also Read: കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം, ദുഃഖത്തിൽ പങ്കു ചേരുന്നതായി-മുഖ്യമന്ത്രി പിണറായി വിജയൻ

ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ട്രാക്കിൽ നിന്നും അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടത്തുമെന്നും  വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

Also Read: ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കേന്ദ്രമന്ത്രിമാരുൾപ്പടെ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകട സ്ഥലം സന്ദർശിക്കും.  ഇതിനിടയിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.  ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.  ഇനി തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

Also Read: Surya Favourite Zodiacs: സൂര്യ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, നിങ്ങളും ഉണ്ടോ?

ഇതിനിടെ ഇന്നലെ [പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുകയും ഉന്നതതല യോഗം ചേരുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയും  കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഉണ്ടായിരുന്നു. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നും ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.  ഇതിനിടയിൽ മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതം കൂട്ടി.

Also Read: മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി; ഒഡീഷ ദുരന്തത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ചു

288 പേരുടെ ജീവനെടുത്ത ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലെത്തിയ മോദി ആദ്യം ദുരന്തമേഖല സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. തുടർന്ന് ആശുപത്രിയിലെത്തി പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമാണ് മോദിയുടെ പ്രതികരണം. വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ശക്തമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയിൽവെ അധികൃതരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല. എന്നാൽ അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ സർക്കാർ പങ്കുചേരുന്നു. ദുരന്ത സംഭവിച്ച ഉടനെ വേണ്ട നടപടികൾ സ്വീകരിച്ച് ജനങ്ങളെ സഹായിച്ച ഒഡീഷ സര്‍ക്കാരിനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഖകരമായ സമയത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ ദൈവം എല്ലാവര്‍ക്കും ശക്തി നല്‍കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ധര്‍മേന്ദ്ര പ്രധാനും പ്രധാനമന്ത്രിക്കൊപ്പം ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയിരുന്നു. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ഇന്നലെ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News