Northern Railway Recruitment 2024 | നോർത്തേൺ റെയിൽവേയിൽ നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആകെ 3093 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സാവണം

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 06:47 PM IST
  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്‌സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസ്സാകണം
  • റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്
  • കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിന്റെ സഹായം തേടാം
Northern Railway Recruitment 2024 | നോർത്തേൺ റെയിൽവേയിൽ നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നോർത്തേൺ റെയിൽവേയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  rrcnr.org എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷകർക്ക് അപേക്ഷിക്കാം ജനുവരി 11 ആണ് അവസാനിക്കാനുള്ള ലാസ്റ്റ് തീയ്യതി. ഉദ്യോഗാർത്ഥികൾക്ക് ഉടൻ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം..ആകെ 3093 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്‌സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ പരീക്ഷയോ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. ഐടിഐ പാസായിരിക്കണം.

പ്രായപരിധി

വിജ്ഞാപനമനുസരിച്ച്, അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.

അപേക്ഷാ ഫീസ്

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മോഡിൽ ഫീസ് അടയ്‌ക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിന്റെ സഹായം തേടാം..

അപേക്ഷിക്കേണ്ടവിധം

ഘട്ടം 1: ഉദ്യോഗാർത്ഥികൾ ആദ്യം RRC, നോർത്തേൺ റെയിൽവേ, rrcnr.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം
ഘട്ടം 2: കാൻഡിഡേറ്റ് ഹോംപേജിലെ RRC, നോർത്തേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: അപേക്ഷകർക്ക് മുന്നിൽ ഒരു പുതിയ പേജ് തുറക്കും, അവിടെ അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ ക്ലിക്ക് ചെയ്യണം.
ഘട്ടം 4: ദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 5:  അപേക്ഷാ ഫീസ് അടയ്ക്കുക.
ഘട്ടം 6: ഇതിന് ശേഷം ഉദ്യോഗാർത്ഥി സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 7: അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
ഘട്ടം 8: കൂടുതൽ ആവശ്യങ്ങൾക്കായി അപേക്ഷകർ ഫോമിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കണം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News