No Parking ഏരിയയില്‍ ബൈക്ക് വെച്ചു, ഉടമയെ അടക്കം ക്രെയിനില്‍ പൊക്കി ട്രാഫിക് പോലീസ്...!! വീഡിയോ വൈറല്‍

വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലാതിരുന്ന സ്ഥലത്ത് തന്‍റെ ബൈക്ക് പാര്‍ക്ക് ചെയ്ത യുവാവിനെയടക്കം ട്രാഫിക് പോലീസ് ക്രെയിനില്‍  പൊക്കുന്ന വാര്‍ത്തയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 03:56 PM IST
  • No Parkng ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും, പോലീസ് പിഴ ചുമത്തുന്നതും സാധാരണമാണ്.
  • എന്നാല്‍, വാഹനം ഉടമയെസഹിതം പൊക്കിയെടുത്ത് മാറ്റുന്നത് ഒരുപക്ഷേ ഇതാദ്യമാവാം.
  • എന്തായാലും ട്രാഫിക് പോലീസിന്‍റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
No Parking ഏരിയയില്‍  ബൈക്ക് വെച്ചു,  ഉടമയെ അടക്കം ക്രെയിനില്‍ പൊക്കി ട്രാഫിക് പോലീസ്...!!  വീഡിയോ  വൈറല്‍

Pune: വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലാതിരുന്ന സ്ഥലത്ത് തന്‍റെ ബൈക്ക് പാര്‍ക്ക് ചെയ്ത യുവാവിനെയടക്കം ട്രാഫിക് പോലീസ് ക്രെയിനില്‍  പൊക്കുന്ന വാര്‍ത്തയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുന്നത് 

വാഹന പാര്‍ക്കിംഗ്  നിരോധിച്ച സ്ഥലത്ത്  (No Parkng) ബൈക്ക് നിര്‍ത്തിയിട്ടതിനാണ് ട്രാഫിക് പോലീസിന്‍റെ  (Traffic Police) ഈ  വിചിത്ര നടപടി. ബൈക്കില്‍ ഇരിക്കുന്ന യുവാവിനെ അടക്കം ക്രെയിന്‍ ഉപയോഗിച്ച്‌ പൊക്കി നീക്കുകയാണ് ട്രാഫിക് പോലീസ് ചെയ്തത്.  

No Parkng ഏരിയയില്‍  വാഹനം പാര്‍ക്ക് ചെയ്യുന്നതും,  പോലീസ് പിഴ ചുമത്തുന്നതും സാധാരണമാണ്. എന്നാല്‍,  വാഹനം ഉടമയെസഹിതം പൊക്കിയെടുത്ത് മാറ്റുന്നത്  ഒരുപക്ഷേ  ഇതാദ്യമാവാം.  എന്തായാലും ട്രാഫിക് പോലീസിന്‍റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. സംഭവം കണ്ട റോഡിലുണ്ടായിരുന്നവര്‍ ചിത്രങ്ങള്‍  പകര്‍ത്തി  മൂഹമാധ്യമങ്ങളില്‍ പോസ്റ്റ്  ചെയ്യുകയായിരുന്നു.

പൂനെയിലെ നാനാപേഠ് മേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വൈകിട്ട് ട്രാഫിക് പോലീസ് സംഘമെത്തി അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനം കസ്റ്റഡിയില്‍ എടുക്കാനൊരുങ്ങി. പോലീസ് ക്രെയിനില്‍  ബൈക്ക് ഉയര്‍ത്തി തുടങ്ങിയതോടെ, ഉടമ ഓടിയെത്തി ബൈക്കിലേക്ക് ചാടി കയറുകയായിരുന്നു എന്നാണ്  പോലീസ് ഭാഷ്യം. ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല. തുടര്‍ന്നാണ് ഉടമയെ ഉള്‍പ്പെടെ ബൈക്ക് വാനിലേക്ക് മാറ്റിയത് എന്ന്   പോലീസ്  വ്യക്തമാക്കി.

Also Read: Jeep 2021: റോഡുകളുടെ രാജാവ് അന്നും- ഇന്നും ''ജീപ്പ്''

 പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തിയ ബൈക്ക് ഉടമ ക്ഷമ ചോദിക്കുകയും നിയമലംഘനത്തിനുള്ള പിഴയൊടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. എന്നാല്‍, സംഭവം വൈറലായതോടെ, വാഹന ഉടമയെ ഉള്‍പ്പെടെ "പൊക്കിയതിന്" പോലീസ് ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News