പൗരത്വഭേദഗതിക്ക് സ്റ്റേ ഇല്ല. ഹർജികളിൽ കേന്ദ്രത്തിന് മറുപടി പറയാൻ മൂന്നാഴ്ച സമയം അനുവദിച്ചു. സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. ഹർജികൾ വീണ്ടും ഏപ്രിൽ ഒമ്പതിന് പരിഗണിക്കും. മൂന്നാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീംകോടതി. പൗരത്വനിയമഭേദഗതി ആരുടെയും പൗരത്വം റദ്ദാക്കാനല്ലെന്ന് കേന്ദ്ര സർക്കാർ. മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി മൂന്നാഴ്ച സമയം അനുവദിച്ചത്. പ്രധാനപ്പെട്ട 237 ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുസ്ലിംലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, അസം കോൺഗ്രസ് നേതാവ് ദേബബത്ര സൈകിയ, അസം അഭിഭാഷക സംഘടന, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
Updating...