ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ CBSE പരീക്ഷയുടെ നടത്തിപ്പിനെ ബാധിക്കില്ല. CBSE head quarters ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നോർത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് CBSE പരീക്ഷകള്‍ മാറ്റി വയ്ക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈയവസരത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി CBSE രംഗത്തെത്തിയത്. പരീക്ഷാക്രമത്തില്‍ യാതൊരു മാറ്റവുമില്ല എന്ന് CBSE അറിയിച്ചു.
വെസ്റ്റ് ഡല്‍ഹിയിലെ 18 പരീക്ഷ കേന്ദ്രങ്ങള്‍ കലാപ ബാധിത പ്രദേശങ്ങളുടെ പരിധിയില്‍ വരുന്നില്ല എന്നും CBSE അറിയിച്ചു.
# examtime: exams tomorrow only in western Delhi at 18 centres. No change in CBSE exams scheduled for tomorrow as there are no centres in rest of Delhi.
— CBSE HQ (@cbseindia29) February 24, 2020