Bihar Politics: നാളെ വൈകുന്നേരം നിതീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രിയാകും!! ഇത്തവണ BJP പിന്തുണയോടെ

Bihar Politics:  പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 5 വരെ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രാജ്ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jan 27, 2024, 11:14 PM IST
  • ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ബീഹാറില്‍ ബിജെപിയുടെയും ജെഡിയുവിന്‍റെയും പുതിയ സർക്കാർ രൂപീകരിക്കാൻ തീരുമാനമാകുന്നത്
Bihar Politics: നാളെ വൈകുന്നേരം നിതീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രിയാകും!! ഇത്തവണ BJP പിന്തുണയോടെ

Patna, Bihar: ബീഹാറില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നു വന്നിരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പരിസമാപ്തി...  ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്‌  മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തേയ്ക്ക്..... നാളെ ഞായറാഴ്ച അഞ്ചാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഇത്തവണ ബിജെപിയുടെ പിന്തുണയോടെയാണ് എന്ന് മാത്രം....!!  

Also Read:  AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ BJP, ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാൾ 
 
നാളെ നടക്കുന്ന  സത്യപ്രതിജ്ഞാ ചടങ്ങില്‍ ജെഡിയു-ബിജെപിയുടെ 3-3 എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Also Read:  February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്‍റെ പെരുമഴ 
 
 ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ബീഹാറില്‍ ബിജെപിയുടെയും ജെഡിയുവിന്‍റെയും പുതിയ സർക്കാർ രൂപീകരിക്കാൻ തീരുമാനമാകുന്നത്. പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 5 വരെ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രാജ്ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  

സെക്രട്ടേറിയറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞാ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.  പുതിയ സർക്കാരിൽ 2 ഉപമുഖ്യമന്ത്രിമാരെ നിതീഷ് കുമാറിന് ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇക്കാര്യത്തിൽ ബിജെപി എന്ത് തീരുമാനമെടുത്തു എന്നതിനെ കുറിച്ച് ഇതുവരെ ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാറോ ബിജെപിയോ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നിരുന്നാലും  പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളിലും ആന്തരിക ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

അതേസമയം, നിതീഷ് കുമാർ ഇതുവരെ രാജിവച്ചിട്ടില്ലെന്നും ആരും പിന്തുണ പിൻവലിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ശനിയാഴ്ച പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുകയും തുടർന്ന് പുതിയ സഖ്യമായ ബിജെപിയുമായി ചേര്‍ന്ന് പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്യും.

സത്യപ്രതിജ്ഞയ്ക്ക് മുന്‍പുള്ള ഒരുക്കങ്ങള്‍ ഇപ്രകാരമാണ്...

ഞായറാഴ്ച രാവിലെ 9 മണിക്ക് പറ്റ്നയിലെ സംസ്ഥാന ഓഫീസിൽ ബിജെപി എംഎൽഎമാർ പ്രഭാതഭക്ഷണത്തിനായി ഒത്തുചേരും. അതിന് ശേഷം ഉച്ചയ്ക്ക് ബിജെപി, ജെഡിയു, എച്ച്എഎം എന്നിവയുടെ എംഎൽഎമാർ നിതീഷ് കുമാറിനൊപ്പം ഉച്ചഭക്ഷണം കഴിക്കും. ശേഷം വൈകുന്നേരം എല്ലാ എംഎൽഎമാരും രാജ്ഭവനിലേക്ക് പോകും, ​​അവിടെ നിതീഷ് കുമാർ ആദ്യം രാജിവെക്കും. ഇതിനുശേഷം   ബിജെപിക്കും ജെഡിയുവും  ചേര്‍ന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. 

ഞായറാഴ്ച രാവിലെ ബിജെപിയുടെ നിര്‍ണ്ണായക യോഗം 

ഞായറാഴ്ച രാവിലെ 9 മണി മുതൽ പാർട്ടി വീണ്ടും യോഗം ചേരുമെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇതിൽ എംഎൽഎമാർക്കൊപ്പം എംപിമാരോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 
 

Trending News