ന്യൂ ഡൽഹി : പിജി മെഡിക്കൽ പ്രവേശന പരീഷയായ NEET PG 2022 പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ 6-8 ആഴ്ചത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry Of Health) അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്നുള്ള പരീക്ഷാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ജനുവരി 25ന് ആറ് എംബിബിഎസ് ബിരുദദാരികളാണ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യവും സുപ്രീം കോടതിയെ സമീപിക്കുന്നത്.
ALSO READ : NEET PG Counselling 2021: നീറ്റ് പിജി കൗൺസിലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
എംബിബിഎസിന് ശേഷം വിദ്യാർഥികൾ നിർബന്ധമായും പൂർത്തിയാക്കേണ്ട ഇന്റേൺഷിപ്പ് കാലാവധിക്ക് മുമ്പാണ് സർക്കാർ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പരീക്ഷാർഥികളെ കൂടുതൽ സമർദ്ദത്തിലാക്കുമെന്ന് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരീക്ഷാർഥികളുടെ ഹർജി.
നീറ്റ് പിജി 2021 കൗൺസിലിങിന്റെ തിയതികളും വിദ്യാർഥികളുടെ ഇന്റേൺഷിപ്പ് കാലാവധിയും പിജി പരീക്ഷയും തമ്മിൽ കൂടികലർന്ന സാഹചര്യം ഉടലെടുത്തതിന് തുടർന്നാണ നീറ്റ് പിജി 2022 മാറ്റിവെക്കുന്നത് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. നീറ്റ് പിജി 2022 കൗൺസിലിങ് മെയ് ജൂൺ മാസത്തോടെ സംഘടിപ്പിക്കുമെന്ന് കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.