ന്യൂഡല്‍ഹി: അഖിലേന്ത്യാതലത്തിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്) ടെസ്റ്റിനുള്ള ഡ്രസ് കോഡ് സി.ബി.എസ്.ഇ പുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കെത്താന്‍.
വസ്ത്രങ്ങളിലെ വലിയ ബട്ടണുകള്‍, ബാഡ്ജുകള്‍ എന്നിവ ഒഴിവാക്കണം. ഷൂസ്, ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ എന്നിവയും ഒഴിവാക്കണം. കൂടാതെ, ആശയവിനിമയ ഉപകരണങ്ങള്‍, ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങള്‍ എന്നിവയും പരീക്ഷാ കേന്ദ്രത്തില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
2017ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സിബിഎസ്‌ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ച പശ്ചാത്തലത്തില്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെയ് 6ന് രാവിലെ പത്തു മുതല്‍ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ.