NEET 2020: പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി; റിസൾട്ട് 16 ന്

രോഗം ബാധിച്ചതിനാലോ കണ്ടെയ്ൻ‌മെന്റ് സോണിൽ (COVID-19) ഉൾപ്പെട്ടത്തിനാലോ നിരവധി വിദ്യാർത്ഥികൾക്ക് നീറ്റ് 2020 (NEET 2020)  പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.   

Last Updated : Oct 12, 2020, 06:13 PM IST
  • കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
  • ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 14 ന് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം.
NEET 2020: പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി; റിസൾട്ട് 16 ന്

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയുടെ പ്രഖ്യാപനം മാറ്റിയിരിക്കുകയാണ്. നീറ്റ് യുജി റിസൾട്ടിന്റെ (NEET UG Result) ഫലങ്ങൾ ഇന്ന് അതായത് ഒക്ടോബർ 12 ന് പുറത്തിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ഈ ഫലങ്ങൾ 2020 ഒക്ടോബർ 16 ന് പുറത്തിറങ്ങും എന്നാണ്.

കാലതാമസത്തിന് കാരണം

രോഗം ബാധിച്ചതിനാലോ കണ്ടെയ്ൻ‌മെന്റ് സോണിൽ (COVID-19) ഉൾപ്പെട്ടത്തിനാലോ നിരവധി വിദ്യാർത്ഥികൾക്ക് നീറ്റ് (NEET 2020)  പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അങ്ങനെ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക്  ഒക്ടോബർ 14 ന് വീണ്ടും നടത്തുന്ന പ്രത്യേക പരീക്ഷ എഴുതാവുന്നതാണ്.  കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി (Supreme Court) ഉത്തരവിടുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 14 ന് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം.  

Also read:  ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു  
 

ഫലങ്ങൾ അറിയാൻ 

നീറ്റ് 2020 ഫലം എൻ‌ടി‌എയുടെ ഔദ്യോഗിക പരീക്ഷാ പോർട്ടലായ ntaneet.nic.in ൽ പ്രഖ്യാപിക്കും. ഈ പരീക്ഷയിൽ ഹാജരായ വിദ്യാർത്ഥികൾക്ക് പരീക്ഷാ പോർട്ടലിൽ നിന്ന് ഫലങ്ങൾ പുറത്തുവന്നതിനുശേഷം നീറ്റ് 2020 സ്കോർ കാർഡും നീറ്റ് 2020 റാങ്കും (NEET 2020 Score Card)പരിശോധിക്കാൻ കഴിയും. നീറ്റ് 2020 ഫലവുമായി ബന്ധപ്പെട്ട ഏത് അപ്‌ഡേറ്റും എൻ‌ടി‌എയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.nic.in ലും റിലീസ് ചെയ്യും. അതിനാൽ, രണ്ട് വെബ്‌സൈറ്റുകളിലും സൂക്ഷ്മ നിരീക്ഷണം നടത്തണം. ഇതിനൊപ്പം രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് (MBBS), ബിഡിഎസ് (BDS)കോഴ്സുകൾക്കായുള്ള ഏജൻസിയും കട്ട് ഓഫ് (Cut Off) പുറത്തിറക്കും.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News