Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിൽ നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി

ജലനിരപ്പ് 139 അടിയിൽ താഴെ നിലനിർത്തിയാൽ കനത്ത മഴയിൽ കനത്ത നീരൊഴുക്ക് ഉണ്ടായാലും വലിയ പ്രതിസന്ധിയുണ്ടാവാതെ പ്രശ്‌നം പരിഹരിക്കാമെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 06:04 PM IST
  • വിഷയത്തിൽ സുപ്രീം കോടതി ഇടക്കാല വിധിയാണ് (Verdict)നൽകിയിരിക്കുന്നത്.
  • കേരളത്തിന്റെ (Kerala) ആവശ്യം കൂടി അംഗീകരിച്ചാണ് സുപ്രീം കോടതി പുതിയ വിധി നൽകിയിരിക്കുന്നത്.
  • ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തുന്നത് വൻ ആപത്തിലേക്ക് നയിക്കുമെന്ന് കേരളം കോടതയിൽ പറഞ്ഞിരുന്നു.
  • മാത്രമല്ല ജലനിരപ്പ് 139 അടിയിൽ താഴെ നിലനിർത്തിയാൽ കനത്ത മഴയിൽ കനത്ത നീരൊഴുക്ക് ഉണ്ടായാലും വലിയ പ്രതിസന്ധിയുണ്ടാവാതെ പ്രശ്‌നം പരിഹരിക്കാമെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിൽ നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി

New Delhi : മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar Dam)  നവംബർ 10 വരെ ജലനിരപ്പ് (Waterlevel) 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീം കോടതി (Supreme Court) വിധിച്ചു. വിഷയത്തിൽ സുപ്രീം കോടതി ഇടക്കാല വിധിയാണ് (Verdict)നൽകിയിരിക്കുന്നത്.  കേരളത്തിന്റെ (Kerala) ആവശ്യം കൂടി അംഗീകരിച്ചാണ് സുപ്രീം കോടതി പുതിയ വിധി നൽകിയിരിക്കുന്നത്. ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തുന്നത് വൻ ആപത്തിലേക്ക് നയിക്കുമെന്ന് കേരളം കോടതയിൽ പറഞ്ഞിരുന്നു.

 മാത്രമല്ല ജലനിരപ്പ് 139 അടിയിൽ താഴെ നിലനിർത്തിയാൽ കനത്ത മഴയിൽ കനത്ത നീരൊഴുക്ക് ഉണ്ടായാലും വലിയ പ്രതിസന്ധിയുണ്ടാവാതെ പ്രശ്‌നം പരിഹരിക്കാമെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് ഇന്ന് കേരളം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.

ALSO READ: Mullaperiyar Dam | മുല്ലപ്പെരിയാർ തകർന്നാൽ മഹാദുരന്തം; മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യണം, പുതിയ ഡാം നിർമ്മിക്കണം- സുപ്രീംകോടതിയിൽ നിലപാടറിയിച്ച് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രീംകോടതിയിൽ (Supreme court) വ്യക്തമാക്കി.

അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

ALSO READ: Mullaperiyar Dam : മുല്ലപ്പെരിയാർ ഡാം മറ്റെന്നാൾ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയർത്തരുതെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നാണ് മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ, മേൽനോട്ട സമിതി യോ​ഗത്തിൽ കേരളം പ്രകടിപ്പിച്ച ആശങ്കകൾ സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ ഇല്ലെന്ന് കേരളം ആരോപിച്ചു. വിയോജന കുറിപ്പും മേൽനോട്ട സമിതി സുപ്രീംകോടതിക്ക് കൈമാറിയിട്ടില്ലെന്ന് കേരളം ആരോപിച്ചിരുന്നു.

ALSO READ: Mullaperiyar Dam | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു, സ്പിൽവേ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും

 യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News