ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് (Mullaperiyar case) മാറ്റിവച്ചു. കേരളത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. ഈ മാസം 22ന് കേസ് വീണ്ടും സുപ്രീംകോടതി (Supreme court) പരിഗണിക്കും. സത്യവാങ്മൂലം നൽകാൻ കേരളം കൂടുതൽ സമയം ചോദിച്ചു. അതുവരെ ജലനിരപ്പ് (Water level) 139.5 അടിയായി നിലനിർത്തണം.
തമിഴ്നാടിന്റെ സത്യവാങ്മൂലം വിലയിരുത്താൻ സമയം വേണമെന്ന് കേരളം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ ലഭിച്ചത്. ഇതിന് മറുപടി നൽകുന്നതിന് സമയം അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തമിഴ്നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസ്സപ്പെടുത്തുന്നതായി തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...