തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. മൺസൂൺ സമയത്ത് സുരക്ഷാ കാരണങ്ങളാൽ കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നതിനും സാധ്യതയുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 75 കിലോമീറ്ററായി കുറയ്ക്കും. മഴ ശക്തമാകുകയാണെങ്കിൽ ട്രെിയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീണ്ടും കുറയ്ക്കും.
മംഗള, നേത്രാവതി, മത്സ്യഗന്ധ എക്സ്പ്രസ് എന്നിവയുടെ പ്രതിദിന സർവീസുകൾ ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒക്‌ടോബർ 31 വരെയുള്ള കാലയളവിലേക്കാണ് മൺസൂൺ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. നേത്രാവതി എക്‌സ്പ്രസ് (16346) രാവിലെ 9.15ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കൃത്യസമയത്ത് പുറപ്പെട്ട് എറണാകുളത്ത് യഥാർത്ഥ സമയത്തിന് 20 മിനിറ്റ് മുമ്പ് എത്തും. ജൂൺ 10 മുതൽ നേത്രാവതി എറണാകുളത്ത് ഉച്ചയ്ക്ക് 1.25-ന് എത്തി 3.45-ന് ഷൊർണൂരിലെത്തും. തുടർന്നുള്ള സ്റ്റേഷനുകളിലും സമയക്രമത്തിൽ മാറ്റമുണ്ടാകും. പുതിയ സമയം അനുസരിച്ച് എറണാകുളം ജംഗ്ഷനിൽ നിന്ന് നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന മംഗള എക്‌സ്പ്രസ് (12617) ഉച്ചയ്ക്ക് 1.30ന് പകരം രാവിലെ 10.10ന് സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് ഷൊർണൂരിലെത്തും. മത്സ്യഗന്ധ എക്സ്പ്രസ് (12620) മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.40 ന് (മുൻപത്തെ സമയം 2.15 ആയിരുന്നു) സർവീസ് ആരംഭിക്കും.
ALSO READ: IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ് (12618) കേരളത്തിൽ രണ്ട് മണിക്കൂർ വൈകി ഓടും. സാധാരണയായി രാത്രി 10.40ന് മംഗലാപുരത്ത് എത്തുന്ന ട്രെയിൻ രാത്രി 11.50ന് മാത്രമേ മംഗലാപുരത്ത് എത്തൂ. 4.10ന് പകരം 6.05ന് ഷൊർണൂരിലെത്തും. കമാന്യതിലകിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് (16345) കേരളത്തിൽ ഒരു മണിക്കൂർ 35 മിനിറ്റ് വൈകും. രാവിലെ ആറിന് മംഗലാപുരം ജങ്ഷനിലും ഉച്ചയ്ക്ക് 12.05ന് ഷൊർണൂരിലും രാത്രി 7.45ന് തിരുവനന്തപുരത്തും എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...