അഹമ്മദാബാദ്: കോവിഡ് (COVID-19) ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 3 സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര് വെന്തുമരിച്ചു...
ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണമായ സംഭവം നടന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നവരംഗ്പുരയിലെ ശ്രേയ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവില്‍ കിടന്ന കോവിഡ് രോഗികളാണ് അഗ്നിക്കിരയായത്.
അതേസമയം, ആശുപത്രിയിലുണ്ടായിരുന്ന മാറ്റി രോഗികളെ രക്ഷപ്പെടുത്തി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലേയ്ക്ക് മാറ്റി. 50 കിടക്കള്‍ ഉള്ള ആശുപത്രിയില്‍ 45 രോഗികള്‍ ഉണ്ടായിരുന്നു. രോഗികളുടെ കുടുംബാംഗങ്ങളും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഷോട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ നാലാം നിലയില്നിനാണ് തീ പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.
Also read: സംസ്ഥാനത്ത് 1,195 പേർക്ക് കൂടി കോറോണ; 1234 പേർ രോഗമുക്തരായി
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Saddened by the tragic hospital fire in Ahmedabad. Condolences to the bereaved families. May the injured recover soon. Spoke to CM @vijayrupanibjp Ji and Mayor @ibijalpatel Ji regarding the situation. Administration is providing all possible assistance to the affected.
— Narendra Modi (@narendramodi) August 6, 2020
കൂടാതെ, സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രുപാണി (Vijay Rupani) യുമായും അഹമ്മദാബാദ് മേയര്‍ ബിജാല്‍ പട്ടേലുമായും സംസാരിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.