Aadhaar Card: ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന നിർദ്ദേശം പിൻവലിച്ച് കേന്ദ്ര സർക്കാർ

Masked Aadhaar Card : നിർദ്ദേശം തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാലാണ് നിർദ്ദേശം പിൻവലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 29, 2022, 03:08 PM IST
  • ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം നൽകിയത്.
  • എന്നാൽ നൽകിയ നിർദ്ദേശം തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാലാണ് നിർദ്ദേശം പിൻവലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
  • സാധാരണനിലയിൽ തന്നെ ആധാർ കാർഡ് ഉപയോഗിക്കാമെന്നും ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.
Aadhaar Card: ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന നിർദ്ദേശം പിൻവലിച്ച് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി  : ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട്  നൽകിയ മുന്നറിയിപ്പ് കേന്ദ്ര സർക്കാർ പിൻവലിച്ചു.  ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു  കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം നൽകിയത്. എന്നാൽ നൽകിയ നിർദ്ദേശം തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാലാണ് നിർദ്ദേശം പിൻവലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സാധാരണനിലയിൽ തന്നെ ആധാർ കാർഡ് ഉപയോഗിക്കാമെന്നും ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.

യുഐഡിഎഐയുടെ ബംഗളൂരു കേന്ദ്രമാണ് ആദ്യത്തെ നിർദ്ദേശം പുറത്തിറക്കിയത്. ആധാർ കാർഡ് ഫോട്ടോഷോപ്പ് ചെയ്ത് ദുരുപയോഗം ചെയ്യാതിരിക്കാനാണ് ആ നിർദ്ദേശം നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ആധാറിന്റെ ഫോട്ടോകോപ്പി ഏതെങ്കിലും സ്ഥാപനങ്ങളുമായി പങ്കിടരുത്, ആധാർ കാർഡിന്റെ അവസാന നാലക്കം മാത്രം നൽകിയാൽ മതിയെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. അവസാന നാലക്കം മാത്രം കാണുന്ന രീതിയിൽ  മറച്ച് വേണം ആധാർ ഹാജരാക്കേണ്ടതെന്നാണ് പറഞ്ഞിരുന്നത്.

ALSO READ: ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; ആധാർ കാർഡ് പകർപ്പ് ഒരിടത്തും കൊടുക്കരുതെന്ന് യുഐഡിഎഐ

യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂവെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് തെറ്റായി വ്യഖ്യാനിക്കപ്പെട്ട സാഹചര്യത്തിൽ ഈ നിർദ്ദേശം പിന്വലിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News