ചണ്ഡീഗഡ്: ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. ശനിയാഴ്ച രാവിലെ ഭിവാനി മേഖലയിലെ ക്വാറിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
Incident of a landslide in a mining quarry took place in Haryana's Bhiwani pic.twitter.com/d7d382RxrC
— ANI (@ANI) January 1, 2022
ഹരിയാന കാർഷിക മന്ത്രി ജെപി ദലാൽ സംഭവ സ്ഥലത്തെത്തി. മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നും ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വീറ്റ് ചെയ്തു.
Saddened by the unfortunate landslide accident in Dadam mining zone at Bhiwani. I am in constant touch with the local administration to ensure swift rescue operations and immediate assistance to the injured.
— Manohar Lal (@mlkhattar) January 1, 2022
Haryana Agriculture Minister JP Dalal reaches the spot of landslide
Some people have died. I cannot provide the exact figures as of now. A team of doctors has arrived. We will try to save as many people as possible: JP Dalal pic.twitter.com/PGbxZiucH4
— ANI (@ANI) January 1, 2022
മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ മണ്ണിടിച്ചിലുണ്ടായപ്പോൾ വാഹനങ്ങളിൽ കുടുങ്ങി പോകുകയായിരുന്നു. 15 മുതല്‍ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികള്‍ പറയുന്നു.
Also Read: Crime News | എറണാകുളത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് ഹരിത കോടതി ഏര്‍പ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്ച പിന്‍വലിച്ച് വെള്ളിയാഴ്ചയാണ് ഖനനം പുനരാരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...