Excise Policy Case: കുരുക്ക് മുറുകുന്നു, മനീഷ് സിസോദിയ മാർച്ച് 17 വരെ ED കസ്റ്റഡിയിൽ

Excise Policy Case: എക്സൈസ് കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.  അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയാണ്  ആവശ്യപ്പെട്ടത്  

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 07:14 PM IST
  • എക്സൈസ് കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്
Excise Policy Case: കുരുക്ക് മുറുകുന്നു, മനീഷ് സിസോദിയ മാർച്ച് 17 വരെ ED കസ്റ്റഡിയിൽ

New Delhi: ഡല്‍ഹി  മദ്യനയ അഴിമതി കേസില്‍ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കുരുക്ക് മുറുകുന്നു. മനീഷ് സിസോദിയയെ 7 ദിവസത്തേക്ക് ED കസ്റ്റഡിയില്‍ വിട്ടു. 

എക്സൈസ് കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയാണ്  ആവശ്യപ്പെട്ടത് എങ്കിലും കോടതി 7 ദിവസത്തെ റിമാൻഡ് മാത്രമാണ് അനുവദിച്ചത്. അതനുസരിച്ച്  മനീഷ് സിസോദിയയെ ഇനി മാർച്ച് 17 വരെ ED കസ്റ്റഡിയിൽ തുടരും. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  

Also Read:  Anurag Thakur: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെപ്പറ്റി നുണകള്‍ പ്രചരിപ്പിക്കുന്നു, ആരോപണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ 
 
മനീഷ് സിസോദിയയുടെ പേരില്‍ നിരവധി ആരോപണങ്ങളാണ് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചത്.   

Also Read:  Congress: ചെയർമാൻ അമ്പയറാണ്, ഭരണപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചിയര്‍ലീഡര്‍ അല്ല..!! ഉപരാഷ്ട്രപതിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്

മദ്യനയ  രൂപീകരണത്തില്‍ വിദഗ്ധ സമിതിയുടെ നിർദേശം അംഗീകരിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കൂടാതെ, ലാഭവിഹിതം വർദ്ധിപ്പിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഗ്രൂപ്പുകൾക്ക് പ്രയോജനം ലഭിച്ചു. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച നയത്തില്‍ പിഴവുണ്ടെന്ന് ഇഡി കോടതിയെ ധരിപ്പിച്ചു.  കൂടാതെ, മൊത്തക്കച്ചവടത്തിനുള്ള ലാഭം 12% ആയി ഉയര്‍ത്തി. ഇത് ഈ നയത്തിന് പൂർണ്ണമായും വിരുദ്ധമായിരുന്നു. 

കൂടാതെ, സിസോദിയയുടെ നിർദേശപ്രകാരമാണ് വിജയ് നായർ പ്രവർത്തിക്കുന്നതെന്ന് പ്രതി മനോജ് റായ് മൊഴിയിൽ പറഞ്ഞതായി ഇഡി പറഞ്ഞു. കഴിഞ്ഞ ദിവസം വിജയ് നായർ അറസ്റ്റിലായിരുന്നു. തന്‍റെ പേരിൽ സിം കാർഡും ഫോണും ഉപയോഗിച്ചിരുന്നതായി ദേവേന്ദ്ര ശർമ (സിസോദിയയുടെ  പിഎസ്) മൊഴിയിൽ പറഞ്ഞതായി ഇഡി കോടതിയെ ധരിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായി ഇഡി അറിയിച്ചു. പണത്തിന്‍റെ പാത കണ്ടെത്തേണ്ടതുണ്ടെന്ന് ഇഡി പറഞ്ഞു. മനീഷ് സിസോദിയ ഒരു വർഷത്തിനുള്ളിൽ 14 ഫോണുകൾ നശിപ്പിച്ചതായും സിം കാർഡുകളും ഫോണുകളും മറ്റാളുകളുടെ പേരിൽ വാങ്ങിയതായും ഇഡി പറഞ്ഞു.

അതേസമയം സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. നേരത്തെ, സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാർച്ച് 21 ലേക്ക് മാറ്റിയിരുന്നു. 

ഡൽഹി എക്‌സൈസ് നയം 2021-22 തയാറാക്കിയതിൽ അഴിമതി ആരോപിച്ച് ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം വ്യാഴാഴ്ച  രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

 

 

 

Trending News