Manipur Congress: മണിപ്പൂര്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷം, സംസ്ഥാന അദ്ധ്യക്ഷനടക്കം 8 പേര്‍ ബിജെപിയിലേക്ക്

  മണിപ്പൂര്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം മൂത്തപ്പോള്‍ BJPയില്‍ ശരണം തേടാന്‍ നേതാക്കള്‍....  മണിപ്പൂര്‍ കോണ്‍ഗ്രസിലെ  മുതിര്‍ന്ന 8 നേതാക്കളാണ് ഉടന്‍ BJPയില്‍ ചേരുക.

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 04:30 PM IST
  • ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ ഗോവിന്ദാസ് കൊന്ദോജം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
  • ഗോവിന്ദാസ് അടക്കം 8 എംഎല്‍എമാര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Manipur Congress: മണിപ്പൂര്‍ കോണ്‍ഗ്രസില്‍  ആഭ്യന്തര കലഹം രൂക്ഷം,  സംസ്ഥാന അദ്ധ്യക്ഷനടക്കം  8 പേര്‍  ബിജെപിയിലേക്ക്

Imphal:  മണിപ്പൂര്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം മൂത്തപ്പോള്‍ BJPയില്‍ ശരണം തേടാന്‍ നേതാക്കള്‍....  മണിപ്പൂര്‍ കോണ്‍ഗ്രസിലെ  മുതിര്‍ന്ന 8 നേതാക്കളാണ് ഉടന്‍ BJPയില്‍ ചേരുക.

ആഭ്യന്തര കലഹത്തെത്തുടര്‍ന്ന്  കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷന്‍  ഗോവിന്ദാസ് കൊന്ദോജം  (Govindas Konthoujam)  പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഗോവിന്ദാസ് അടക്കം 8 എംഎല്‍എമാര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മണിപ്പൂരില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ  പാര്‍ട്ടി  നേരിട്ട വലിയ തിരിച്ചടിയാണ് ഇത്.  ഗോവിന്ദാസ് കൊന്ദോജം   കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ  (Manipur Congress) മുതിര്‍ന്ന നേതാവാണ്‌.   ആറ് തവണ തുടര്‍ച്ചയായി ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തിയ വ്യക്തിയാണ്  ഗോവിന്ദാസ് കൊന്ദോജം . 

ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് PCC അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഗോവിന്ദാസ് കൊന്ദോജത്തിന്‍റെ നീക്കം തികച്ചും അപ്രതീക്ഷിതമാണ് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.  

മണിപ്പൂര്‍ നിയമസഭയില്‍ ആകെ 60 അംഗങ്ങളാണ് ഉള്ളത്.  ഭരണകക്ഷിയായ NDA യ്ക്ക്   36 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.  BJP യ്ക്ക് സംസ്ഥാനത്ത്   21 MLAമാരാണ് ഉള്ളത്.  പ്രാദേശിക പാര്‍ട്ടികളുടെ  പിന്തുണയോടെയാണ്  NDA ഭരണം ഉറപ്പിച്ചത്.  

Also Read: Punjab pradesh congress committee അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയമിച്ചു

രാജസ്ഥാനിലും പഞ്ചാബിലും പാര്‍ട്ടിയിലെ  പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ കോണ്‍ഗ്രസ് നേതൃത്വം വലയുമ്പോഴാണ്   മണിപ്പൂരില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനടക്കം കളം മാറ്റിയത്.

കോണ്‍ഗ്രസിന്‍റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നില്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക്  പാര്‍ട്ടി ഉപേക്ഷിച്ചു പോകാം എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News