West Bengal Panchayat Election Results 2023: പശ്ചിമ ബംഗാൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ രാവിലെ 8 മണിക്ക് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
പശ്ചിമ ബംഗാൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (TMC) വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ പശ്ചിമ ബംഗാളിൽ 18,600 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയം ഉറപ്പിക്കുകയും 8,180 സീറ്റുകളിൽ TMC ലീഡ് ചെയ്യുകയും ചെയ്യുന്നു, അതേസമയം പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാനത്തുടനീളമുള്ള 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 4,482 സീറ്റുകൾ നേടുകയും 2,419 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സിപിഐ(എം) 1,424 സീറ്റുകൾ നേടി, അതിന്‍റെ സഖ്യകക്ഷിയായ കോൺഗ്രസ്, ഇതുവരെ 1,073 സീറ്റുകൾ നേടുകയും 693 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു. മറ്റ് പാർട്ടികൾ 476 സീറ്റുകൾ നേടി 208 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, സ്വതന്ത്രർ -- ടിഎംസി വിമതർ ഉൾപ്പെടെ -- 1,060 സീറ്റുകൾ നേടി 466 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
കൂടാതെ, ഡാർജിലിംഗിലെ 598 സീറ്റുകളിലും കലിംപോംഗിലെ 281 സീറ്റുകളിലും, ഭാരതീയ ഗൂർഖ പ്രജാതന്ത്രിക് മോർച്ച (ബിജിപിഎം) മുന്നിട്ട് നിൽക്കുന്നു.
ഗ്രാമപഞ്ചായത്ത് സീറ്റുകൾ കൂടാതെ 9,730 പഞ്ചായത്ത് സമിതി സീറ്റുകളും 928 ജില്ലാ പരിഷത്ത് സീറ്റുകളും ഉൾപ്പെടുന്ന 74,000 സീറ്റുകളിലേക്കുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ജൂലൈ 8 നടന്നത്.
2023-ലെ പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അടുത്ത രണ്ട് ദിവസത്തേക്ക് തുടരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കാരണം ബാലറ്റുകൾ എണ്ണാനും ഫലങ്ങൾ ക്രോഡീകരിക്കാനും സമയമെടുക്കും.
അതേസമയം, വോട്ടെണ്ണൽ ആരംഭിച്ച് പ്രാരംഭ ട്രെൻഡുകൾ എത്തിയതോടെ ടിഎംസിയും ബിജെപിയും തമ്മിൽ വാക്‌പോരുണ്ടായി.
"ബിജെപിയുടെയും മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും കൗണ്ടിംഗ് ഏജന്റുമാരെയും സ്ഥാനാർത്ഥികളെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ടിഎംസി ഗുണ്ടകൾ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ തീവ്രശ്രമം നടത്തുകയാണ് എന്ന് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. എന്നാല്‍, തോൽവി മനസ്സിലാക്കിയാണ് BJP നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നായിരുന്നു TMC നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
അടുത്ത വര്‍ഷം ലോകസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അഗ്നിപരീക്ഷയാണ്. ഈ തിരഞ്ഞെടുപ്പില്‍ ടിഎംസി നേടുന്ന വലിയ വിജയം അർത്ഥമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി വോട്ടർമാരിൽ തന്‍റെ ആധിപത്യം ഊട്ടിയുറപ്പിച്ചിരിയ്ക്കുകയാണ് എന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...