മെയിൻപുരി ലോകസഭാ സീറ്റിൽ ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.സമാജ് വാദിയും ബിജെപിയും തമ്മിലാണ് മത്സരം. വോട്ടർമാരെ സംബന്ധിച്ച് ഇത് ഒരു ഉപതെരഞ്ഞെടുപ്പായിരിക്കും. പക്ഷെ സമാജ് വാദി പാർട്ടിക്കിത് അഭിമാന സംരക്ഷണ പോരാട്ടമാണ്. അന്തരിച്ച പാർട്ടി മേധാവി മുലായംസിംഗ് യാദവിന്റെ ഈ പൈതൃക സീറ്റ് നിലനിർത്തി പാർട്ടിയുടെ അന്തസ് നിലനിർത്താനായ പോരാട്ടമായിട്ടാണ് 'സൈഫായി കുടുംബം' ഈ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.
മെയിന്‍പുരി ലോക്സഭാ സീറ്റിൽ എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാർത്ഥി. യാദവ് വോട്ട് ബാങ്കിന്റെ മികച്ച അടിത്തറയും മുലായം കുടുംബത്തിന്റെ ശക്തികേന്ദ്രവുമായതിനാല്‍ ബി ജെപിയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാര്‍ട്ടി. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഈ അഞ്ചെണ്ണത്തില്‍ ഒന്നില്‍ അഖിലേഷ് യാദവും മറ്റൊന്നില്‍ അമ്മാവന്‍ ശിവ്പാല്‍ യാദവുമാണ് എം എല്‍ എമാര്‍.
ALSO READ: കേരളവും ഹിമാചലും തിരഞ്ഞെടുപ്പിൽ ഒരുപോലെയാണ്; പരമ്പരാഗത എതിരാളികൾ മാത്രം മാറും
ശിവ്പാൽ യാദവ് അഖിലേഷുമായി ഉടക്കിലാണ്. അതുകൊണ്ടുതന്നെ യാതൊരു പിരിക്കുകളുമില്ലാതെ ഡിംപിൾ യാദവിന്റെ വിജയം മണ്ഡലത്തിൽ ഉറപ്പിക്കുന്നതിന് മുലായംസിംഗിന്റെ കുടുംബത്തിലെ മൂന്ന് തലമുറകൾ ഊർജസ്വലതയോടെ പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. സമാജ് വാദി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സൈഫായി കുടുംബാംഗങ്ങൾ ഗ്രാമങ്ങൾ തോറും വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കുന്നതും യമുനാ തീരത്തെ തൊട്ടൊഴുകുന്ന ഇഷ്തികപുരിയിൽ കാണാനാകും.
സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക അധ്യക്ഷനായിരുന്ന മുലായം സിംഗ് യാദവിന്റെ ജന്മസ്ഥലമാണ് സൈഫായി ഉൾപ്പെടുന്ന മണ്ഡലമാണ് മെയിൻപുരി. അതുകൊണ്ട് തന്നെ സൈഫായി കുടുംബം ഒരു വലിയ രാഷ്ട്രീയ കുടുംബമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും ഈ കുടുംബത്തിൽ രാഷ്ട്രീയത്തിന് നേരെ മുഖം തിരിച്ചുനിന്ന ഒരു വ്യക്തി കൂടിയുണ്ട്.
അത് മറ്റാരുമല്ല. നേതാജിയുടെ ഇളയ സഹോദരനും മുൻ എംപി ധർമേന്ദ്ര യാദവിന്റെ പിതാവുമായ അഭയ്‌റാം യാദവാണ്.മുലായത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ സമാജ് വാദിയുടെ അന്തസ് സംരക്ഷിക്കാൻ അഭയ്‌റാം യാദവും ഇക്കുറി ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി പ്രചാരണത്തിനിറങ്ങി. ഡിംപിൾ യാദവ് കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്താണ് അദ്ദേഹം മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം എത്തിയത്. മരുമകൾ ഡിംപിൾ യാദവിന് വോട്ട് ചെയ്യാൻ ഒന്നിച്ച് നിന്നവരോട് അഭയ്റാം യാദവ് അഭ്യർത്ഥിച്ചു.
ALSO READ: എതിരാളിയെ കാലിൽ ഉയർത്തി കറക്കി കളത്തിന് പുറത്ത് എറിയുന്ന ശൈലി; മുലായം ഇന്ത്യൻ രാഷ്ട്രീയത്തിൽ
അഖിലേഷ് യാദവ്, മുലായത്തിന്റെ സഹോദരൻ അഭയ്‌റാം യാദവ്, ബന്ധു പ്രൊഫ. രാംഗോപാൽ യാദവ്, കൂടാതെ മരുമകൻ ധർമേന്ദ്ര യാദവ്, ചെറുമകൻ തേജ് പ്രതാപ് യാദവ് എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. ഇതോടൊപ്പം ഇരുപതിലധികം മുൻ മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളും ഗ്രാമങ്ങൾ തോറും പ്രചാരണം നടത്തുന്നുണ്ട്.
ആദ്യമായാണ് ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ഇത്രയധികം ഊർജ്ജം കാണിക്കുന്നത്. എസ് പിക്ക് വേണ്ടി 40 താരപ്രചാരകർക്ക് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണ ചുമതല നൽകിയിട്ടുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെയാണ് തെരഞ്ഞെടുപ്പിന്റെ ചുമതല. തെരുവ് യോഗങ്ങൾ നടത്തുന്നതിനൊപ്പം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...