Assembly Elections 2023: മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും സ്ഥാനാർത്ഥികളുടെ വിധി ഇവിഎമ്മിൽ പതിഞ്ഞു. ഇനി ഡിസംബര്‍ 3 വരെയുള്ള നീണ്ട കാത്തിരിപ്പാണ്...
വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഇരു സംസ്ഥാനങ്ങളിലേയും പ്രധാന പാര്‍ട്ടികള്‍ ഡിസംബർ മൂന്നിന് തങ്ങളുടെ പാർട്ടികള്‍ സർക്കാർ രൂപീകരിക്കുമെന്ന് അവകാശവാദവും ഉന്നയിച്ചു കഴിഞ്ഞു. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ പരിശോധിച്ചാല്‍ ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും ഒരു അഗ്നിപരീക്ഷണത്തിൽ കുറവല്ല.
Alo Read: Horoscope November 18, 2023: ഇടവം, കന്നി, മകരം രാശിക്കാര്‍ക്ക് അടിപൊളി ദിവസം; ഇന്നത്തെ ജാതകം അറിയാം
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയും കോൺഗ്രസും ആശങ്കയിലാണ്. കാരണം രണ്ട് സംസ്ഥാനങ്ങളിലും നടന്നിരിയ്ക്കുന്നത് ബമ്പര്‍ പോളിംഗ് ആണ്. മധ്യപ്രദേശില്‍ 74% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 70.60% പേര്‍ ഛത്തീസ്ഗഢില്‍ വോട്ട് രേഖപ്പെടുത്തി. മധ്യപ്രദേശിനെ കുറിച്ച് പറയുകയാണെങ്കിൽ, വൈകുന്നേരം 5 മണി വരെ 71.16 ശതമാനം പോളിംഗ് നടന്നപ്പോൾ ഛത്തീസ്ഗഢിൽ 67.34 ശതമാനം പോളിംഗ് നടന്നു.
Also Read: Shani Dev Favourite Zodiac People: ശനി ദേവന്‍റെ പ്രിയപ്പെട്ട രാശിക്കാര്‍ ഇവരാണ്, എപ്പോഴും കൃപ വര്‍ഷിക്കും!!
മധ്യപ്രദേശിൽ 'മാമ' എന്ന് വിളിപ്പെരുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും അധികാരത്തിലെത്തുക എന്ന വെല്ലുവിളിയാണ് നേരിടുന്നത്. മറുവശത്ത്, കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന്, പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള വെല്ലുവിളി മുന്‍ മുഖ്യമന്ത്രി കമൽനാഥ് നേരിടുന്നു. ശിവരാജിന്‍റെ ഭരണ വിരുദ്ധതയും ആകർഷകമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ, ബിജെപി എല്ലാ തവണത്തെയും പോലെ പ്രധാനമന്ത്രി മോദിയും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരും മുന്‍ നിര്‍ത്തി വോട്ട് തേടി. സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു 'ലാഡ്‌ലി ബഹ്ന എംപി' പോലുള്ള പദ്ധതികള്‍.
കമൽനാഥിന്‍റെ സർക്കാരിനെ 15 മാസവും ശിവരാജ് സിംഗ് ചൗഹാന്‍റെ സർക്കാരിനെ മൂന്നര വർഷവുമാണ് വോട്ടർമാർ അവസാനമായി കണ്ടത്. അതിന്‍റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് വിധി പറയാനാകും. ഇത്തവണ മധ്യപ്രദേശിൽ കമൽനാഥ്, ദിഗ്വിജയ് സിംഗ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഭാവിയ്ക്കൊപ്പം ബിജെപിയുടെ കേന്ദ്രമന്ത്രിമാരുടെയും നാല് എംപിമാരുടെയും രാഷ്ട്രീയ ഭാവിയും ഈ തിരഞ്ഞെടുപ്പില്‍ നിർണായകമാണ്.
2018 ൽ എന്താണ് സംഭവിച്ചത്?
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2899 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അന്നും സംസ്ഥാനത്ത് ബമ്പർ വോട്ടിംഗ് നടന്നിരുന്നു. 230 സീറ്റുകളിൽ 75.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് ലഭിച്ചത്. വോട്ട് ശതമാനത്തെ കുറിച്ച് പറയുമ്പോൾ കോൺഗ്രസിനേക്കാൾ അല്പം കൂടുതൽ വോട്ട് ബിജെപിക്ക് ലഭിച്ചു. ബിജെപിക്ക് 41 ശതമാനവും കോൺഗ്രസിന് 40.9 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. 227 സീറ്റിൽ മത്സരിച്ച് 2 സീറ്റിൽ വിജയിച്ച ബിഎസ്പി മൂന്നാം സ്ഥാനത്താണ്. ബിഎസ്പിക്ക് അഞ്ച് ശതമാനം വോട്ടാണ് ലഭിച്ചത്. 52 സീറ്റുകളിലാണ് സമാജ്‌വാദി പാർട്ടി മത്സരിച്ചത്. 1.3 ശതമാനം വോട്ടാണ് സമാജ്‌വാദി പാർട്ടിയ്ക്ക് ലഭിച്ചത്.
സഖ്യ കക്ഷികളുമായി ചേര്‍ന്ന് കമല്‍ നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു എങ്കിലും ജ്യോതിരാദിത്യ സിന്ധ്യ കളം മാറിയതോടെ സര്‍ക്കാര്‍ നിലം പതിച്ചു. പിന്നീട് ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തി.
ഛത്തീസ്ഗഢിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല....
ഛത്തീസ്ഗഢില്‍ 90 സീറ്റിൽ 75ലധികം സീറ്റുകൾ നേടുകയാണ് ഇവിടെ കോൺഗ്രസ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്. അധികാരത്തിൽ തുടരാന്‍ കോൺഗ്രസ് എല്ലാ ശക്തിയും ഉപയോഗിച്ചു. എന്നാല്‍, എന്തുവിലകൊടുത്തും അധികാരത്തിൽ തിരിച്ചെത്താനാണ് ബിജെപിയും ആഗ്രഹിക്കുന്നത്. 2003 മുതൽ 2018 വരെ തുടർച്ചയായി 15 വർഷം ബിജെപിയാണ് സംസ്ഥാനം ഭരിച്ചത്. ഇവിടെയും ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഛത്തീസ്ഗഢിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോളിംഗാണ് ഇത്തവണ ഉണ്ടായിരിയ്ക്കുന്നത്.
അധികാരത്തിലേയ്ക്ക് ഏതു പാര്‍ട്ടി മടങ്ങിയെത്തും എന്നറിയാന്‍ ഡിസംബര്‍ 3 വരെ കാത്തിരിക്കാം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.