Ludhiana Blast: സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശം

ലുധിയാന കോടതിയിലെ സ്ഫോടനത്തിന് (Ludhiana Court Blast)  പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രത നിർദ്ദേശം.  പോലീസ് പ്രധാനസ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. മാത്രമല്ല ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 07:40 AM IST
  • പഞ്ചാബിൽ അതീവ ജാഗ്രത നിർദ്ദേശം
  • പോലീസ് പ്രധാനസ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ്
  • ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്
Ludhiana Blast: സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശം

അമൃത്സർ: ലുധിയാന കോടതിയിലെ സ്ഫോടനത്തിന് (Ludhiana Court Blast)  പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രത നിർദ്ദേശം.  പോലീസ് പ്രധാനസ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. മാത്രമല്ല ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്നലെ എൻഎസ്ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.  അടിസ്ഥാനത്തിൽ സ്ഫോടകവസ്തുക്കൾ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തു.  പോലീസിന്റെ പ്രാഥമിക നിഗമം അനുസരിച്ച് ഭീകരാക്രണമാണ് നടന്നതെന്നാണ്.  

Also Read: Ludhiyana Blast : കോടതി സമുച്ചയത്തിലെ സ്ഫോടനം: ലുധിയാനയിൽ 144 പ്രഖ്യാപിച്ചു; സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം

റിപ്പോർട്ടുകൾ അനുസരിച്ച് സംഭവത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘടനയാണെന്നും ചാവേർ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നുമാണ് വിവരം. പക്ഷെ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥീരീകരിച്ചിട്ടില്ല. ഒപ്പം സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല. 

പോലീസിന്റെ നിഗമനമനുസരിച്ച് കൊല്ലപ്പെട്ട ഇയാളാണ് സ്ഫോടനം നടത്താൻ എത്തിയതെന്നാണ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചു.

Also Read: Omicron Covid Variant : തമിഴ്‌നാട്ടിൽ ഒറ്റദിവസം കൊണ്ട് 33 ഒമിക്രോൺ കേസുകൾ; സംസ്ഥാനം അതീവ ആശങ്കയിൽ

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാർ ഉന്നതതലയോഗം വിളിക്കുകയും പൊതുയിടങ്ങളിലടക്കം സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. 

ഇതിനിടയിൽ പഞ്ചാബിൽ തിരഞ്ഞെടുപ്പിന് മുൻപ് ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.   ഇതിന്റെ അടിസ്‌ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതയും സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

Also Read: Horoscope December 24, 2021: ഈ രാശിക്കാർക്ക് അമിത വിശ്വാസം പ്രശ്‌നമാകാം, ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്തുപറയുന്നുവെന്ന് നോക്കാം 

പഞ്ചാബിൽ കഴിഞ്ഞ കുറച്ച് മാസമായി അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കൂടുതലായിരുന്നു.  മാത്രമല്ല ഇവ ഇന്ത്യൻ ഭൂപ്രദേശത്ത് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News