തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമോ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് ഉയരുന്ന സൂചനകൾ ഇങ്ങനെയാണ്.
തമിഴ്നാട്
ബിജെപി നയിക്കുന്ന എൻഡിഎ തമിഴ്‌നാട്ടിൽ വോട്ട് വിഹിതം വർധിപ്പിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച്, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വോട്ട് വിഹിതം 22 ശതമാനമായി വർധിപ്പിക്കാൻ സാധ്യതയുണ്ട്. 2019നെ അപേക്ഷിച്ച് 12 ശതമാനം നേട്ടം ഉണ്ടാകുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന്റെ വോട്ട് വിഹിതം ആറ് ശതമാനം കുറഞ്ഞ് 46 ശതമാനമാകുമെന്നാണ് പ്രവചനം.
ALSO READ: പ്രവചനങ്ങൾ ആർക്ക് അനുകൂലം? എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ച് മാട്രിസ് സർവേ
ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത് സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളിൽ ഭരണകക്ഷിയായ ഡിഎംകെ 20-22 സീറ്റുകൾ നേടുമെന്നാണ്. സഖ്യകക്ഷിയായ കോൺഗ്രസ് 6-8 സീറ്റുകൾ നേടാനാണ് സാധ്യത. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കപ്പെടുന്നു.
കർണാടക
എക്‌സിറ്റ് പോൾ 2024: കർണാടകയിൽ ബിജെപി 23-25 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ 23-25 സീറ്റുകൾ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സഖ്യമുണ്ടാക്കിയ ജെഡിഎസിന് 2-3 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് 3-5 സീറ്റിൽ ഒതുങ്ങിയേക്കും.
തെലങ്കാന
എബിപി-സീ വോട്ടർ സർവേയിൽ തെലങ്കാനയിൽ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കുന്നത്. തെലങ്കാനയിൽ ബിജെപി 7-9 സീറ്റുകൾ നേടുമെന്ന് എബിപി-സീ വോട്ടർ സർവേ പ്രവചിക്കുന്നു. കോൺഗ്രസ് 7-9 സീറ്റ് വരെ നേടുമെന്നും എഐഎംഐഎം ഒരു സീറ്റ് നേടുമെന്നുമാണ് എബിപി-സീ വോട്ടർ സർവേ പ്രവചനം.
ALSO READ: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേ
കേരളം
ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ഇടതുപക്ഷത്തിന് ആധിപത്യമുള്ള കേരളത്തിൽ, ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത് 20 സീറ്റുകളിൽ ബിജെപി 2-3 സീറ്റുകൾ നേടുമെന്നാണ്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സഖ്യം 17-18 സീറ്റുകൾ നേടാനാണ് സാധ്യതയെന്ന് പ്രവചിക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എൽഡിഎഫ് 0-1 സീറ്റ് ലഭിച്ച് മൂന്നാം സ്ഥാനത്താകുമെന്നാണ് പ്രവചനം.
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിൽ ബിജെപി 23-25 സീറ്റുകൾ നേടുമെന്നാണ് എബിപി-സീ വോട്ടർ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. വൈഎസ്ആർപി നാല് സീറ്റുകൾ നേടുമെന്നും എബിപി-സീ വോട്ടർ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ടിവി9 ഭാരതവർഷം - പോൾസ്റ്റാർട്ട് സർവേ പ്രവചിക്കുന്നത് ആന്ധ്രാപ്രദേശിൽ എൻഡിഎ 12 സീറ്റ് നേടുമെന്നും വൈഎസ്ആർസിപി 13 സീറ്റ് നേടുമെന്നുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.