Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ലക്ഷ്യം മറ്റൊന്ന്; ഉമ ഭാരതി

Lok Sabha Election 2024:  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കുമെന്ന് ഉമ്മ ഭാരതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗംഗാ മാതാവിന് വേണ്ടി താന്‍ തിരഞ്ഞെടുപ്പ് ത്യജിക്കുകയാണ് എന്നാണ് അവര്‍ അറിയിയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 06:46 PM IST
  • ഗംഗാ മാതാവിന് വേണ്ടി താന്‍ തിരഞ്ഞെടുപ്പ് ത്യജിക്കുകയാണ് എന്നാണ് ഇപ്പോള്‍ ഉമാ ഭാരതി അറിയിക്കുന്നത്.
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ലക്ഷ്യം മറ്റൊന്ന്; ഉമ ഭാരതി

Lok Sabha Election 2024: ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി മത്സരിക്കില്ല. ഉമാ ഭാരതി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും അവര്‍ വ്യക്തമാക്കി. 

Also Read:   Abhijit Gangopadhyay joins BJP: അഭിജിത് ഗംഗോപാധ്യായ ബിജെപിയിൽ!! അംഗത്വം നേടിയത് ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് ദിവസങ്ങൾക്കകം 

ഗംഗ മാതാവിന്‍റെ ശുചീകരണം ലക്ഷ്യമിട്ടാണ് താന്‍ തിരഞ്ഞെടുപ്പ് ത്യാഗം ചെയ്തത് എന്ന് ഉമാഭാരതി പറഞ്ഞു. ഇക്കാര്യം താൻ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Also Read: IndiGo: വിമാനത്തില്‍ കയറിയ യാത്രക്കാരി തന്‍റെ സീറ്റ് കണ്ട് ഞെട്ടി...!! സംഭവം ഇങ്ങനെ 

അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കുമെന്ന് ഉമ്മ ഭാരതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗംഗാ മാതാവിന് വേണ്ടി താന്‍ തിരഞ്ഞെടുപ്പ് ത്യജിക്കുകയാണ് എന്നാണ് അവര്‍ അറിയിയ്ക്കുന്നത്.   

"എന്തുകൊണ്ടാണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് വ്യക്തമാക്കാൻ നദ്ദ ജിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്, മുതിർന്ന നേതാക്കളെ പാർട്ടി ശ്രദ്ധിക്കണം. പാർട്ടി തന്നെ ഇക്കാര്യം പ്രഖ്യാപിക്കണമെന്നാണ് തന്‍റെ ആഗ്രഹം", അവര്‍ പറഞ്ഞു. 

'ഗംഗ നദിയേക്കാൾ വലുതായി ഒന്നുമില്ല'

 "ഞാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ, എന്‍റെ മണ്ഡലത്തിന്‍റെ ഉത്തരവാദിത്തവും ഗംഗാ നദിക്ക് വേണ്ടിയുള്ള പ്രവർത്തനവും ഒരേസമയം ചെയ്യാൻ കഴിയില്ല. ജാതിയുടെയോ സമുദായത്തിന്‍റെയോ രാഷ്ട്രീയ പാർട്ടികളുടെയോ അടിസ്ഥാനത്തിൽ ഗംഗയെ സംബന്ധിച്ച് തർക്കമില്ല. സമ്പൂർണ പദ്ധതി തയ്യാറായി. എല്ലാ അനുമതികളും ലഭിച്ചു,  പ്രധാനമന്ത്രി മോദിയും ഗംഗ പദ്ധതിയ്ക്ക് പിന്തുണ നല്‍കുന്നു, ആവശ്യമെങ്കിൽ, ഞാൻ പ്രചാരണത്തിൽ പങ്കെടുക്കും, പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിജെപി 400-ലധികം സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് ഗംഗാനദിയെക്കാൾ പ്രാധാന്യമുള്ള മറ്റൊന്നില്ല", ഉമാ ഭാരതി പറഞ്ഞു. 

അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉമാ  ഭാരതി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ ഫയർ ബ്രാൻഡ് നേതാവുമായ ഉമാഭാരതി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറയുകയും ചെയ്തു. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉമാഭാരതി വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പും ഉമാഭാരതി സമാനമായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പെട്ടെന്നാണ് അവര്‍  സ്വയം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുന്നതായി അറിയിയ്ക്കുന്നത്... 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News