PM Modi Rally: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകനായി പ്രധാനമന്ത്രി മോദി രംഗത്തിറങ്ങിയിരിയ്ക്കുകയാണ്. മാര്‍ച്ച് 31 ന് മീററ്റില്‍ നിന്നായിരുന്നു പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Also Read: Vijender Singh Joins BJP: കോൺഗ്രസിന് കനത്ത പ്രഹരം, ബോക്‌സർ വിജേന്ദർ സിംഗ് ബിജെപിയിൽ!!
പ്രചാരണ തിരക്കിലാണ് പ്രധാനമന്ത്രി മോദി. ഇന്ന് ബീഹാറിലും പശ്ചിമ ബംഗാളിലും രണ്ട് വലിയ റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ബംഗാളും ബീഹാറും ബിജെപി ലക്ഷ്യമിടുന്ന രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളാണ്. ബീഹാറിൽ എൻഡിഎയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടുകയാണ്.
രാവിലെ 11 മണിക്ക് ഡൽഹിയിൽ നിന്ന് ദിയോഘറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിയോടെ ജാമുയിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ റാലിയാണിത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മോദിക്കൊപ്പം വേദി പങ്കിടും. ജാമുയിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 1.30 ഓടെ അവിടെ നിന്ന് പുറപ്പെടും.
ജമുയിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ആണ് നടപ്പാക്കിയിരിയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി കണക്കിലെടുത്ത് ജമുയിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബീഹാറിലെ ജാമുയി ലോക്‌സഭാ സീറ്റിൽ ചിരാഗ് പാസ്വാന്‍റെ പാർട്ടിയായ എൽജെപിക്ക് (ആർ) വേണ്ടി എൻഡിഎ അരുൺ ഭാരതിയെയാണ് രംഗത്തിറക്കിയിരിയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പില്‍ മണ്ഡലം വിധിയെഴുതും. ഏപ്രിൽ 19നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. ചിരാഗ് പാസ്വാന്‍റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് ജാമുയി.
പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി മോദിയുടെ റാലി
ഉച്ചയ്ക്ക് ശേഷം കൂച്ച് ബീഹാറിൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ റാലിയെ അഭിസംബോധന ചെയ്യും. ഇരു നേതാക്കളുടെയും റാലി വേദി 30 കിലോമീറ്റർ അകലെയാണ്. അതായത്, ഇന്ന് ബംഗാളില്‍ ഇരു നേതാക്കളുടെയും ശബ്ദം മുഴങ്ങും...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.