Tulsi Milk Benefits: തുളസിപ്പാല്‍ കുടിച്ചാലോ? ഗുണങ്ങള്‍ അറിഞ്ഞാല്‍പ്പിന്നെ വിടില്ല..!

Tulsi Milk Benefits:  ഏറെ ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച്  സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി.

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 01:16 AM IST
  • പാല്‍ ഒരു സമ്പൂര്‍ണ്ണ ആഹാരമായി കണക്കപ്പെടുന്നു. പ്രായഭേദമെന്യേ എല്ലാവരും പാല്‍ കുടിയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
Tulsi Milk Benefits: തുളസിപ്പാല്‍ കുടിച്ചാലോ? ഗുണങ്ങള്‍ അറിഞ്ഞാല്‍പ്പിന്നെ വിടില്ല..!

Tulsi Milk Benefits: ചായ എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാല്‍, വ്യത്യസ്തമായ ഒരു ചായ പരീക്ഷിച്ചാലോ?  പറഞ്ഞു വരുന്നത്  തുളസിപ്പാലിനെക്കുറിച്ചാണ്. 

ഏറെ ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച്  സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി. രോഗശമനത്തിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും തുളസി ഉത്തമമായതിനാൽ പല ചികിത്സകൾക്കും തുളസിയെ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്.  

Also Read:  Summer Driving: കൊടും വേനലില്‍ വണ്ടിയോടിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പാല്‍ ഒരു സമ്പൂര്‍ണ്ണ ആഹാരമായി കണക്കപ്പെടുന്നു. പ്രായഭേദമെന്യേ എല്ലാവരും പാല്‍ കുടിയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. അപ്പോള്‍ തുളസിയും പാലും ചേര്‍ന്ന ഒരു ഡ്രിങ്ക്, അത് ഇരട്ടി ഗുണം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട...   

തുളസിപ്പാലിന്‍റെ ഗുണങ്ങള്‍ (Tulsi Milk Benefits)

തുളസി ചെടി ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. തുളസിയില കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു. പാലിൽ തുളസിയില ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് പല ഗുണങ്ങളും നല്‍കും. തുളസിപ്പാലിന്‍റെ ഗുണങ്ങളെക്കുറിച്ച് അറിയാം.... 

തലവേദനയ്ക്ക് ഉത്തമം 
 
തുളസിയിലകൾ ഇട്ട് തിളപ്പിച്ച പാല്‍ കുടിക്കുന്നതു വഴി മൈഗ്രേൻ പ്രശ്‌നമുണ്ടെങ്കിൽ അതില്‍നിന്ന്  ആശ്വാസം ലഭിക്കും. തലവേദനയ്ക്ക് പരിഹാരം എന്നതിലുപരി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും തുളസിപ്പാൽ സഹായിക്കുന്നു.

സ്ട്രെസ് മാറ്റാന്‍ ഉത്തമം
 
തുളസിയിലയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. ദിവസവും തുളസിപ്പാൽ കുടിയ്ക്കുന്നത്‌ വിഷാദരോഗത്തിൽ നിന്ന് മുക്തി നേടാന്‍ സഹായിയ്ക്കും. കൂടാതെ സമ്മര്‍ദ്ദത്തിനും പരിഹാരമാണ്. അതായത് തുളസിപ്പാല്‍ കുടിയ്ക്കുന്നത്  സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരമാണ്. ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനുള്ള ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. കൂടാതെ സ്ട്രെസ് കുറയ്ക്കാനായി പുകവലിക്കുന്നവർ, തുളസിയിട്ട പാൽ പരീക്ഷിച്ച് നോക്കൂ, അത്ഭുതം കാണാം.  

രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്‍റി ഓക്‌സിഡന്റുകൾ തുളസിയിലയിലുണ്ട്. തുളസിയിലടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ജലദോഷം, ചുമ, എന്നിവയില്‍നിന്ന്  ആളുകളെ സംരക്ഷിക്കുന്നു.

ഹൃദയത്തിനും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്  തുളസിപ്പാല്‍
 
തുളസിയിലകൾ പാലിൽ തിളപ്പിച്ച് കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുന്നു, തുളസി പാൽ ഹൃദ്രോഗികൾക്ക് ഏറെ  ഗുണം ചെയ്യും.  ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിഹരിക്കുന്നതിന് തുളസിപ്പാല്‍  സഹായിക്കും. പാലിന്‍റെ ആന്‍റി  ബാക്ടീരിയൽ ഘടകങ്ങളാണ് ശ്വാസകോശത്തിന്‍റെ  ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.

 പ്രത്യുല്‍പാദനക്ഷമത വർധിപ്പിക്കുന്നു 

പ്രത്യുല്‍പാദനക്ഷമത ത്വരിതപ്പെടുത്തുന്നതിനുംതുളസിപ്പാല്‍ സഹായിക്കുന്നു. സന്താനോല്‍പാദനത്തിന് പാലിൽ തുളസിയിട്ട് സ്ഥിരമായി കുടിയ്ക്കുന്നത് ഉത്തമമാണ് എന്നാണ് ആയുർവേദം പറയുന്നത്.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News