സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയെന്ന് സർക്കാർ അറിയിച്ചു. ഇതേതുടർന്ന് ജാഗ്രത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. മഞ്ഞ് ഉരുകി രൂപപ്പെട്ട നദികള്‍ ഇനിയും പൊട്ടി ഒഴുകിയേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജനം ദുരിതാശ്വാസ ക്യാന്പുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 14 പേരാണ് ചുങ്താങ്ങിലെ തകർന്ന ഡാമിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.
ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. സൈനികരടക്കം കാണാതായ നൂറിലധികം ആളുകളെയാണ് കാണാതായത്. ഇതുവരെ നടത്തിയ തിരച്ചിലിൽ 19 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 7 എണ്ണം ലാച്ചൻ ക്യാമ്പിലുണ്ടായിരുന്ന സൈനികരുടേതാണെന്നാണ് വിവരം. അതിനിടെ ബംഗാളിൽ ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോട്ടാര്‍ ഷെല്‍ പൊട്ടിതെറിച്ച് രണ്ടുപേർ മരിച്ചു. ഒഴുകിവരുന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സർക്കാര്‍ നിര്‍ദേശം നല്‍കി.
ALSO READ: രാഹുലിനെ രാവണനാക്കി ബിജെപി; രാജ്യത്താകെ പ്രതിഷേധം
ഒലിച്ചുപോയ ലാച്ചൻ സൈനിക ക്യാമ്പിലെ ആയുധങ്ങളാകാമെന്നാണ് വിലയിരുത്തല്‍. 44.8 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതിയെ അയയ്ക്കും. അതേസമയം സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞു. കുടുങിയ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള 7000 പേരെ ഹെലികോപ്റ്റർ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.