LIC Jeevan Shiromani: നാല് വർഷത്തെ പ്രീമിയം അടച്ചാൽ മതി, ലക്ഷങ്ങൾ ഉണ്ടാക്കാവുന്ന ഏൽഐസി പോളിസി

വരുമാനം മാത്രമല്ല ഇതിലൂടെ നിരവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. പ്രീമിയം പേയ്‌മെന്റ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ജീവൻ ശിരോമണി പോളിസി.

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 03:37 PM IST
  • ജീവന് ശിരോമണി പോളിസിയിൽ ലോൺ സൗകര്യവും എൽഐസി നൽകുന്നുണ്ട്
  • പോളിസിയുടെ ഒരു വർഷം പൂർത്തിയാകുമ്പോൾ മാത്രമേ വായ്പ ലഭ്യമാകൂ
  • ഏകദേശം 94,000 രൂപയാണ് പോളിസി ഉടമകൾ നിക്ഷേപിക്കേണ്ട തുക
LIC Jeevan Shiromani: നാല് വർഷത്തെ പ്രീമിയം അടച്ചാൽ മതി, ലക്ഷങ്ങൾ ഉണ്ടാക്കാവുന്ന ഏൽഐസി പോളിസി

ന്യൂഡൽഹി:എൽഐസി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി മാത്രമല്ല, ഏറ്റവും വിശ്വസനീയമായ കമ്പനി കൂടിയാണ്.ലക്ഷക്കണക്കിന് ആളുകൾ ഇൻഷുറൻസ് എടുക്കാൻ എൽഐസിയെ ആശ്രയിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്.എൽഐസിക്ക് ഇത്തരത്തിൽ നിരവധി പ്ലാനുകളുണ്ട്. അത് വഴി നിങ്ങൾക്ക് ഒരു മികച്ച വരുമാനം ലഭിക്കും.

എൽഐസിയുടെ ജീവൻ ശിരോമണി പോളിസിയും അത്തരമൊരു പ്ലാനാണ് വരുമാനം മാത്രമല്ല ഇതിലൂടെ നിരവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. പ്രീമിയം പേയ്‌മെന്റ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ജീവൻ ശിരോമണി പോളിസി.

കുറഞ്ഞത് ഒരു കോടി രൂപയുടെ അടിസ്ഥാന തുകയിലാണ് ഈ പ്ലാൻ എടുക്കേണ്ടത്. പരമാവധി എത്ര രൂപ വേണമെങ്കിവും സം ആക്കാം.വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ, പ്രതിമാസ അടിസ്ഥാനത്തിൽ വേണമെങ്കിലും നിങ്ങൾക്ക് പ്രമീയവും അടക്കാം എന്നതാണ് പ്രത്യേകത.

മിനിമം സം 1 കോടി രൂപ

പരിമിത കാലത്തേക്കാണ് ഇതിൻറെ പ്രീമിയം അടയ്ക്കേണ്ടി വരുന്നത്.സമ്പന്നരെ കൂടി ലക്ഷ്യം വെച്ചാണീ പോളിസി.ഈ പ്ലാൻ പ്രകാരം പോളിസിയുടെ അടിസ്ഥാന സം അഞ്ച് വർഷത്തേക്ക് ആയിരത്തിന് 50 രൂപ നിരക്കിലും ആറാം വർഷം മുതൽ പ്രീമിയം പേയ്‌മെന്റ് കാലാവധി ലഭ്യമാകുന്നത് വരെ ആയിരത്തിന് 55 രൂപ നിരക്കിലും ആണുള്ളത്.ലോയൽറ്റി രൂപത്തിലുള്ള ലാഭവും ജീവൻ ശിരോമണി പോളിസിയുമായി കൂട്ടിച്ചേർക്കും.

പ്രീമിയം പേയ്മെന്റ്

പോളിസിയിലെ അടിസ്ഥാന സം അഷ്വേർഡ് ഒരു കോടി രൂപയാണ്, പോളിസിയുടെ കാലാവധി നാല് വർഷമാണ്. പ്രതിമാസം ഏകദേശം 94,000 രൂപയാണ് പോളിസി ഉടമകൾ നിക്ഷേപിക്കേണ്ട തുക.

ഓപ്ഷനുകൾ 

ജീവൻ ശിരോമണി പോളിസിയിൽ 14, 16, 18, 20 വർഷം വരെ നിക്ഷേപിക്കാം. 14 വർഷത്തെ പോളിസിയിൽ, സം അഷ്വേർഡിന്റെ 30% 10-ാം വർഷത്തിലും 30% മാത്രമേ 12-ാം വർഷത്തിലും ലഭ്യമാകൂ. സം അഷ്വേർഡ് 16 വർഷത്തെ പോളിസിയിൽ 12-ാം വർഷത്തിൽ 30% ഉം 14-ാം വർഷത്തിൽ 35% ഉം ആണ്. 18 വർഷത്തെ പോളിസിയിൽ, 40% 14-ാം വർഷവും 45% 16-ാം വർഷ സം അഷ്വേർഡും ലഭ്യമാണ്. 20 വർഷത്തെ പോളിസിയിൽ 45% 16-ാം വർഷവും 45% സം അഷ്വേർഡ് 18-ാം വർഷവും ലഭ്യമാണ്.

വായ്പ എടുക്കാം

ജീവന് ശിരോമണി പോളിസിയിൽ ലോൺ സൗകര്യവും എൽഐസി നൽകുന്നുണ്ട്. കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രീമിയം അടയ്‌ക്കുന്നവർക്കാണ് ലോൺ ലഭിക്കുക.പോളിസിയുടെ ഒരു വർഷം പൂർത്തിയാകുമ്പോൾ മാത്രമേ വായ്പ ലഭ്യമാകൂ.

ആർക്കാണ് നിക്ഷേപിക്കാൻ കഴിയുക

ഏതൊരു ഇന്ത്യൻ പൗരനും ഈ പോളിസി എടുക്കാം. 14 വർഷത്തെ പോളിസിയുടെ പരമാവധി പ്രായപരിധി 55 വയസ്സാണ്.16 വർഷത്തെ പോളിസിക്ക് 51 വയസും 18 വർഷത്തെ പോളിസിക്ക് 48 വയസും 20 വർഷത്തെ പോളിസിക്ക് 45 വയസുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News