Farmers protest | കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം; തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കൾ

ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്നും കൃഷ്ണപ്രസാദ്‌ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 07:00 PM IST
  • കർഷക സംഘടനകളുടെ യോ​ഗം ഈ മാസം ഏഴിന് വീണ്ടും ചേരും
  • താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് അഞ്ച് പേരെ നിർദശിക്കാനും തീരുമാനമായി
  • ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍ പറഞ്ഞു
  • അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും
Farmers protest | കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം; തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കൾ

ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്നും കൃഷ്ണപ്രസാദ്‌ വ്യക്തമാക്കി.

കർഷക സംഘടനകളുടെ യോ​ഗം ഈ മാസം ഏഴിന് വീണ്ടും ചേരും. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് അഞ്ച് പേരെ നിർദശിക്കാനും തീരുമാനമായി. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍ പറഞ്ഞു.

ALSO READ: Farm Bill: ഈ സർക്കാർ ചർച്ചയെ ഭയപ്പെടുന്നു, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കാർഷിക നിയമങ്ങൾ റദ്ദാക്കിയിരുന്നു. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഈ പശ്ചാത്തലത്തിൽ തുടർ ചർച്ചകളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News