ന്യൂഡൽഹി: നിയമസഭ (Kerala assembly) കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി (Court) വ്യക്തമാക്കി.
ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. കേരള നിയമസഭയിൽ നടന്നതുപോലുള്ള ഇത്തരം സംഭവങ്ങൾ പാർലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാൻ കഴിയില്ലെന്നും ഇതിൽ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അഴിമതിക്കാരനെതിരെയാണ് എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചതെന്ന് സർക്കാർ വാദിച്ചു. എന്നാൽ കേരള നിയമസഭയിൽ എംഎൽഎമാർ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി (Supreme court) ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹർജി പരിഗണിക്കുന്നത് ജൂലൈ പതിനഞ്ചിലേക്ക് മാറ്റി.
ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബിൽ അവതരണവുമായി ബന്ധപ്പെട്ട നടപടികൾ. ഈ അവതരണമാണ് എംഎൽഎമാർ തടസ്സപ്പെടുത്തിയത്. ഇത് അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. എന്ത് സന്ദേശമാണ് ഇതിലൂടെ എംഎൽഎമാർ പൊതു സമൂഹത്തിന് നൽകുന്നതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എംആർ ഷാ ആരാഞ്ഞു.
ALSO READ: 66A of IT Act: റദ്ദാക്കിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നു, വിശദീകരണം തേടി Supreme Court
കെഎം മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റ് അവതരണം എംഎൽഎമാർ തടസ്സപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതേ തുടർന്നാണ് സഭയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്നും അഭിഭാഷകൻ വാദിച്ചു. ഇതിൽ നിയമസഭ തന്നെ എംഎൽഎമാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള കേസുകളും മറ്റും ആവശ്യമില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായി അഭിഭാഷകൻ (Advocate) രഞ്ജിത് കുമാർ വാദിച്ചു. എന്നാൽ സർക്കാരിന്റെ നിലപാടിനോട് കോടതി കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA