Karnataka Elections 2023: ബിജെപിക്ക് അധികാര തുടര്‍ച്ചയോ അതോ കോൺഗ്രസിന്‍റെ തിരിച്ചുവരവോ? കര്‍ണാടകയുടെ മനസ് വായിച്ച് Zee News!!

Karnataka Elections 2023:  മാര്‍ച്ച 3 നും 28 നും ഇടയിൽ 56,000-ത്തിലധികം ആളുകളുമായി സംവദിച്ച്   Zee News Matrize ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി, പൊതുജനങ്ങളുടെ മനസില്‍ എന്താണ് എന്നറിയാന്‍ ശ്രമിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 11:50 PM IST
  • മാര്‍ച്ച 3 നും 28 നും ഇടയിൽ 56,000-ത്തിലധികം ആളുകളുമായി സംവദിച്ച് Zee News Matrize ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി, പൊതുജനങ്ങളുടെ മനസില്‍ എന്താണ് എന്നറിയാന്‍ ശ്രമിച്ചു.
Karnataka Elections 2023: ബിജെപിക്ക് അധികാര തുടര്‍ച്ചയോ അതോ കോൺഗ്രസിന്‍റെ തിരിച്ചുവരവോ? കര്‍ണാടകയുടെ മനസ് വായിച്ച് Zee News!!

Karnataka Elections 2023: ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 224  മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മെയ്‌ 10  ന് നടക്കും. മെയ്‌ 13 നാണ് വോട്ടെണ്ണല്‍ നടക്കുക.   

Also Read:  Karnataka Election 2023: ഗ്യാസ് സിലിണ്ടര്‍ പകുതി വിലയ്ക്ക്, ഓട്ടോ ഡ്രൈവർമാർക്ക് പ്രതിമാസം 2000 രൂപ, മോഹന വാഗ്ദാനങ്ങളുമായി ജെഡിഎസ്

കർണാടകയുടെ ചരിത്രം പരിശോധിച്ചാല്‍ 1985 ന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിയും സംസ്ഥാനത്ത് അധികാര തുടര്‍ച്ച നേടിയിട്ടില്ല.  ഭരണകക്ഷിയായ  ഭാരതീയ ജനതാ പാർട്ടി അധികാരം നിലനിര്‍ത്തി ചരിത്രം കുറിയ്ക്കുമോ അതോ., കോണ്‍ഗ്രസ്‌ സാഫ്രോണ്‍ ക്യാമ്പിന് ഷോക്ക് നല്‍കുമോ? ഇതാണ് ഇപ്പോള്‍ രാജ്യം ഉറ്റു നോക്കുന്നത്. എന്നാല്‍, 
അതോടൊപ്പം എല്ലാ കണ്ണുകളും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ (സെക്കുലർ പാര്‍ട്ടിയിലേയ്ക്കുമാണ്. അതായത്,  തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യത വന്നാല്‍ സർക്കാർ രൂപീകരണത്തില്‍ "കിംഗ് മേക്കർ" ആയി JDS ഉയർന്നേക്കാം...!! 

Also Read:  Mehbooba Mufti: ഇത് കോണ്‍ഗ്രസ്‌ മൂത്ത സഹോദരനെപ്പോലെ പെരുമാറേണ്ട സമയം, പ്രതിപക്ഷ ഐക്യത്തെ സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി 

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ തന്നെ കര്‍ണാടകയുടെ മനസറിയാനുള്ള ശ്രമം Zee News നടത്തുകയുണ്ടായി.  56,000-ത്തിലധികം ആളുകളുമായി സംവദിച്ച്  മാര്‍ച്ച 3 നും 28 നും ഇടയിൽ Zee News Matrize ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി, പൊതുജനങ്ങളുടെ മനസില്‍ എന്താണ് എന്നറിയാന്‍ ശ്രമിച്ചു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിം ചേഞ്ചർ ആകുമോ?
വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിയിക്കുമോ എന്നായിരുന്നു  Zee News Matrize അഭിപ്രായ വോട്ടെടുപ്പിലെ ആദ്യ ചോദ്യം. 

ഈ ചോദ്യത്തിന് മറുപടിയായി, 31% ആളുകൾ പ്രധാനമന്ത്രി മോദി ഗെയിം മാറ്റുമെന്ന്അഭിപ്രായപ്പെട്ടപ്പോള്‍ 32% പേര്‍ അതിനെ വിയോജിച്ചു.

കേന്ദ്രത്തിലെ മോദി സർക്കാരിൽ കർണാടക സംസ്ഥാനം തൃപ്തരാണോ? എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനത്തിൽ 37% പേർ തൃപ്തരാണെന്ന് പറഞ്ഞപ്പോൾ 23% പേർ തൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടു.  

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംബന്ധിക്കുന്നതായിരുന്നു അടുത്ത ചോദ്യം.  കർണാടക തിരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ സഹായിക്കുമോ? കോൺഗ്രസിന് നേട്ടമുണ്ടാകുമോ എന്നതായിരുന്നു അടുത്ത ചോദ്യം.

ഈ ചോദ്യത്തിന് മറുപടിയായി, 4000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് 22% ആളുകൾ പറഞ്ഞപ്പോള്‍ 41% ആളുകൾ രാഹുൽ ഗാന്ധിയുടെ കാൽനടയാത്ര കർണാടകയില്‍ ഗുണം ചെയ്യില്ല എന്നഭിപ്രയപ്പെട്ടു, 

ബിഎസ് യെദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ കർണാടക മുഖ്യമന്ത്രിയാക്കിയത് ബിജെപിയ്ക്ക് ഗുണം ചെയ്യുമോ? എന്ന ചോദ്യത്തിന് 31% പേർ കാവി ക്യാമ്പിന് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ 21% പേർ ഇത് ബിജെപിക്ക് ഗുണം ചെയ്യില്ല എന്നഭിപ്രായപ്പെട്ടു.

അടുത്ത പ്രധാന ചോദ്യം JDS കര്‍ണാടകയില്‍ കിംഗ് മേക്കർ ആകുമോ? എന്നായിരുന്നു. എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള JDS കിംഗ് മേക്കർ ആകുമെന്ന് ഏകദേശം 30% ആളുകൾ സമ്മതിച്ചപ്പോൾ 26% ആളുകൾ വിയോജിച്ചു.

Zee News Matrize ന്‍റെ കണ്ടെത്തലുകള്‍  

2023 കർണാടക തിരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചുള്ള വോട്ട് ഷെയർ എന്തായിരിക്കും?

ബിജെപി - 38.3%
 
കോൺഗ്രസ് - 40.4%
 
ജെഡിഎസ് - 16.4%
 
മറ്റുള്ളവർ - 4.9%

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിയാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുക?

Zee News-Matrize അഭിപ്രായ സർവേ പ്രകാരം ബിജെപിക്ക് 96-106 സീറ്റുകൾ ലഭിക്കാം. കോൺഗ്രസിന് 88-98 സീറ്റുകൾ നേടാനാകുമെന്നും സര്‍വെയില്‍ പറയുന്നു.  ണക്കാക്കുന്നു. അതേസമയം ജെഡിഎസ് 23-33 സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. മറ്റുള്ളവർക്ക് 02-07 സീറ്റുകൾ ലഭിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News