Karnataka Assembly Elections 2023: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്, 13 ന് വോട്ടെണ്ണൽ

Karnataka Assembly Election 2023: അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 9, 2023, 08:15 AM IST
  • കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം
  • നാളെ രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്
  • വോട്ടെണ്ണൽ ശനിയാഴ്ച നടക്കും
Karnataka Assembly Elections 2023: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്, 13 ന് വോട്ടെണ്ണൽ

ബെംഗളൂരു: Karnataka Assembly Election 2023: വാശിയേറിയ പ്രചാരണത്തിനൊടുവിൽ കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ ഇന്ന് നടത്തുക. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച നടക്കും.

Also Read: കർണാടകയിൽ ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും? മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പറയുന്നു

അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു.  കൊട്ടിക്കലാശ ദിവസമായ ഇന്നലെ പരസ്പരം ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 

Also Read: കർണാടകയിൽ ആരുടെ സർക്കാർ? അഭിപ്രായ വോട്ടെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രതികരണം

കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Also Read: Shukra Gochar 2023: ശുക്രൻ ചന്ദ്രന്റെ രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ഒരു മാസം ഒന്നിനും കുറവുണ്ടാവില്ല! 

ഇന്നലെ ബെംഗളുരു നഗരത്തിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്നിരുന്നു. രാഹുൽ ഗാന്ധി നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി. 

Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് നാളെ കർണാടകയുടെ വിധിയെഴുതുന്നത്. ഇതില്‍ 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമാണ് ജനവിധിയെഴുതുന്നത്.  ഇത്തവണ 9,58,806 കന്നി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും.  മൊത്തം 52,282 പോളിംഗ് ത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിരയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളാണ് കർണാടകയിൽ സുരക്ഷ ഒരുക്കുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News